ടോപ് സിംഗർ വേദിയിൽ ദീപക് ദേവിനെ ഞെട്ടിച്ച് മകൾ ദേവികയുടെ പാട്ട്, കണ്ണുനിറഞ്ഞ് ദീപക് ദേവ്

390

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച മലയാളികളുടെ പ്രീയപ്പെട്ട സംഗീത സംവിധായകനാണ് ദീപക് ദേവ്. ഇപ്പോഴിതാ സംഗീതലോകത്ത് 17 വർഷം തികയ്ക്കാൻ പോവുകയാണ് ദിപക് ദേവ്. ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ സിമകളിലെ പാട്ടുകളിലൂടെയാണ് ദീപക് ദേവ് മലയാളികൾക്ക് സുപരിചിതനായത്.

ദുബായിയിൽ ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനിടയിലാണ് ദീപക് കർണ്ണാടിക് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. തുടർന്ന് എആർ റഹ്മാൻ, ശങ്കർ എഹ്‌സാൻ ലോയ്, സന്ദീപ് ചൗട്ട, വിദ്യാസാഗർ, അനു മാലിക്, എം എം ക്രീം, മണി ശർമ്മ, അദേഷ് ശ്രീവാസ്തവ് തുടങ്ങിയവരുടെ കൂടെ പ്രവർത്തിച്ചു. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 2011 ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.

Advertisements

തലശ്ശേരിയാണ് ദീപക് ദേവിന്റെ സ്വദേശം. അച്ഛൻ ദേവരാജ് കോമത്ത്. അമ്മ ആശ. അച്ഛൻ വർഷങ്ങളായി പ്രവാസിയായിരുന്നു. കുടുംബമായി ദുബായിലായിരുന്നു താമസം. സ്‌കൂൾകാലം മുഴുവൻ ദുബായിലായിരുന്നു. ചെറുപ്പത്തിൽ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്.

പിന്നീട് താൽപര്യം കീബോർഡിലേക്കായി. തേവര സേക്രഡ് ഹാർട്‌സിലായിരുന്നു കോളജ് കാലം. ആ സമയത്ത് ഒരു മ്യൂസിക് ബാൻഡ് ഉണ്ടായിരുന്നു. ആ പരിചയമാണ് സിനിമയിലേക്ക് അവസരങ്ങൾ തുറന്നത്. ചെന്നൈയിൽ 14 വർഷങ്ങൾ താമസിച്ചു. സംഗീതസംവിധായകൻ എന്ന മേൽവിലാസം നൽകിയത് ആ നഗരമാണ് എന്നാണ് ദീപക് പറയുന്നത്.

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ ദീപക്കിന്റെ മകൾ എത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പാട്ടുവേദിയിലെ കുട്ടികൾക്ക് സമ്മാനങ്ങളിലൂടെ സർപ്രൈസ് നൽകാറുള്ള ആളാണ് ദീപക് ദേവ്. ഇപ്പോൾ, ദീപക് ദേവിന് പാട്ടുവേദി ഗംഭീരമായൊരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ടോപ് സിംഗർ വേദി.

സ്റ്റാർ നൈറ്റ് എന്ന സ്‌പെഷ്യൽ ഇവന്റിൽ മകൾ ദേവികയെ എത്തിച്ചാണ് ദീപക്കിന് സർപ്രൈസ് നൽകിയത്. വേദിയിൽ പാട്ടുമായി മകളെ കണ്ടതോടെ ആകെ അമ്പരപ്പിലായി ദീപക്. ദി ഗ്രേറ്റസ്റ്റ് ഷോമാനിലെ ലോക പ്രസിദ്ധ ഗാനമായ നെവർ എവർ. ആലപിച്ചുകൊണ്ടാണ് ദേവിക എത്തിയത്. പാട്ടിലുടനീളം കണ്ണുനിറഞ്ഞ് ആസ്വദിച്ചിരുന്ന ദീപക്, മകളെ ഓടിയെത്തി ആലിംഗനം ചെയ്താണ് സന്തോഷം അറിയിച്ചത്.

മാത്രമല്ല, ഇപ്പോഴാണ് ഈ വേദിയിൽ കുട്ടികൾ പാടുമ്പോൾ അവരുടെ അച്ഛനമ്മമാരുടെ മാനസികാവസ്ഥ എനിക്ക് മനസിലായത് എന്ന് ദീപക് പറഞ്ഞതോടെ ടോപ് സിംഗർ വേദിയിൽ കൈയടി ഉയർന്നു. ഒത്തിരി പേരാണ് മകളെ അഭിനന്ദിച്ചിരിക്കുന്നത്. അച്ഛന്റെ അതെ കഴിവ് മകൾക്കും ലഭിച്ചിട്ടുണ്ടെന്നാണ് എല്ലാവരും പറയുന്നത്.

സ്മിതയാണ് ദീപക്കിന്റെ ഭാര്യ. ദേവിക ഉൾപ്പെടെ രണ്ട് മക്കളാണ് ദീപക്കിനുള്ളത്. ഇരുവരും സംഗീത ലോകത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു.

Advertisement