ഷാരുഖിന് ഒപ്പം അഭിനയിക്കാൻ സൽമാൻ ഖാന് പടുകൂറ്റൻ പ്രതിഫലം വാഗ്ദാനം ചെയ്ത് നിർമ്മാതാവ്, വേണ്ടെന്ന് പറഞ്ഞ് സൽമാൻ

35

ബോളിവുഡ് സിനിമയിലെ താരരാജാക്കൻമാരാണ് കിങ് ഖാൻ ഷാരൂഖും മസിൽ ഖാൻ സൽമാനും. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള വരാണ് ഇരുവരും. അതേ സമയം ഷാരുഖ് ഖാൻ കഴിഞ്ഞ 2 വർഷങ്ങളായി സിനിമയിൽ അത്ര സജീവമായിരുനനില്ല.

ഇപ്പോഴിതാ 2 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാൻ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. വാർ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ എന്ന ആക്ഷൻ ചിത്രത്തിലാണ് ഷാരൂഖ് ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്.

Advertisements

സൂപ്പർതാരം സൽമാൻ ഖാനും ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സൽമാൻ ഖാന്റെ സൂപ്പർ ഹിറ്റ് സ്‌പൈ കഥാപാത്രമായ ടൈഗർ ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടൈഗർ സീരിസിന്റെ മൂന്നാം ഭാഗത്തിലാണ് സൽമാൻ ഖാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടുമിരിക്കുന്നതു.

ഷാരൂഖ് ചിത്രം പത്താനിൽ അഭിനയിക്കാൻ തന്റെ പത്തു ദിവസം നൽകിയ സൽമാൻ, എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഭീമമായ പ്രതിഫലം ആയിരുന്നു നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട ആ കൂറ്റൻ പ്രതിഫലം വേണ്ടെന്നു വെച്ചിരിക്കകയണ്.

ഷാരൂഖ് ഖാൻ തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യുമെന്നാണ് പ്രതിഫലം നിരസിച്ചതിന് കാരണമായി സൽമാൻ ഖാൻ നിർമ്മാതാവിനോട് പറഞ്ഞത്. അതേ സമയം തനിക്ക് നൽകേണ്ട തുക രണ്ടായി പിരിച്ച് പത്താന്റെയും ടൈഗർ എന്ന സിനിമയുടെയും ബജറ്റിലേക്കു ചേർക്കാൻ കൂടി സൽമാൻ പറഞ്ഞു എന്നും ബോളിവുഡ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം നിർമ്മാതാവ് ആദിത്യ ചോപ്ര ഷാരൂഖിനോട് വിശദീകരിച്ചപ്പോൾ ഭായ് എന്നും ഭായ് തന്നെ എന്ന മറുപടിയാണ് ഷാരൂഖ് നൽകിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏതായാലും ഈ സംഭവം ഇരുവരുടേയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പ്രതിഫലം നിരസിച്ചു എങ്കിലും ആദിത്യ ചോപ്ര സൽമാൻ ഖാന് വില കൂടിയ എന്തെങ്കിലും സമ്മാനം നൽകാനുള്ള പ്ലാനിലാണ് എന്നാണ് വാർത്തകൾ പറയുന്നത്. കോവിഡ് പ്രോട്ടോകോൾ മൂലം ഇപ്പോൾ ടൈഗർ, പത്താൻ എന്നീ രണ്ടു ചിത്രങ്ങളുടേയും ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്.

അതേ സമയം സൽമാൻ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള സൗഹൃദം ഏറെ പ്രശസ്തമാണ്. ഇരുവരും തങ്ങളുടെ സിനിമകളിലും ചാനൽ പരിപാടികളിലും പരസ്പ്പരം പങ്കെടുക്കുകയും തങ്ങളുടെ സൗഹൃദം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement