വീട്ടിലേയ്ക്ക് വരു നിങ്ങൾക്ക് കാറും കുഞ്ഞുമറിയത്തിന് ഒരു പാവയേം തരാം, ദുൽഖറിനേയും മറിയത്തേയും വീട്ടിലേക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദൻ

207

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ മകൾ മറിയം സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരുളള താരപുത്രിയാണ്. ദുൽഖർ സൽമാൻ ഇടയ്ക്കിടെ മകളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

കുഞ്ഞുമറിയത്തിന്റെ ചിത്രങ്ങളും ചെറിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടൻ ഉണ്ണി മുകുന്ദന്റേയും ദുൽഖർ സൽമാന്റേയും രസകരമായ കമന്റുകളാണ്. നിപ്പോൺ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തി കൊണ്ട് ഉണ്ണി ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു.

Advertisements

ഇതിന് കമന്റുമായി ദുൽഖർ സൽമാൻ എത്തിയിരുന്നു. വീഡിയോ ഇഷ്ടമായെന്നും വീട് നിങ്ങളുടെ പ്രതിഫലനമാണ് എന്നുമാണ് ദുൽഖർ കമന്റ് ചെയ്തത്. ഇതിന് മറുപടിയും ഉണ്ണി നൽകിയിരുന്നു.
ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടർ വുമണിനെയും നിങ്ങൾക്ക് പറ്റിയാൽ ഒരു കാറും തരാം എന്നാണ് ഉണ്ണി മുകുന്ദന്റെ മറുപടി.

താരങ്ങളുടെ കമന്റുകൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. താരങ്ങളുടെ ചാറ്റിന് രസകരമായ കമന്റുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. ഞങ്ങളും വരാം വീട്ടിൽ കയറ്റുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

അതേസമയം അടുത്ത സുഹൃത്തുക്കളാണ് ഉണ്ണിമുകുന്ദനും ദുൽഖർ സൽമാനും. ലാൽ ജോസ് സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദനും ദുൽഖറും പ്രധാന വേഷത്തിലെത്തിയ വിക്രമാദിത്യൻ എന്ന സിനിമ വൻ വിജയമായിരുന്നു. 2014 ജൂലൈ 25 നു പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നിവിൻ പോളിയും അതിഥി വേഷത്തിലെത്തിയിരുന്നു.

നമിത പ്രമോദായിരുന്നു ചിത്രത്തിലെ നായിക. മേപ്പടിയാൻ ആണ് ഉണ്ണി മുകുന്ദന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ബ്രൂസ്ലി, ഭ്രമം തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുറുപ്പ് ആണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം. സല്യൂട്ട്, ഹേയ് സിനാമിക എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ദൽഖർ ചിത്രങ്ങൾ.

Advertisement