ആ പെണ്ണിന്റെ ഭാവി കൂടി എന്തിനാടാ കളയുന്നത് എന്നാണ് അവർ ചോദിച്ചത്, പാർവ്വതി മാത്രം കുറ്റപ്പെടുത്തിയിട്ടില്ല; ജയറാം പറയുന്നു

989

മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികൾ ആണ് ജയറാമും പാർവ്വതിയിം. സിനിമയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ വിവാഹിതയായി അഭിനയം ഒഴിവാക്കി കുടുംബിനി ആയി മാറിയ നിരവധി അഭിനേത്രികളിൽ ഒരാളാണ് പാർവതി.

പ്രഗത്ഭരായ നിരവധി സംവിധായകരുടേയും നടന്മാരുടേയും നായികയായി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു പാർവതി. നടൻ ജയറാമും ആയുള്ള പ്രണയ വിവാഹത്തിന് ശേഷമാണ് അഭിനയത്തോട് പാർവതി വിട പറഞ്ഞത്.

Advertisements

പക്ഷെ നൃത്തം ഇപ്പോഴും പാർവതി ഉപേക്ഷിച്ചിട്ടില്ല. 1992 സെപ്റ്റംബർ ഏഴിനാണ് ജയറാം പാർവതിയെ വിവാഹം ചെയ്തത്. അന്ന് സൂപ്പർ താരമായി തിളങ്ങുകയായിരുന്നു പാർവതി. 1988ൽ അപരൻ എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് പാർവതിയെ ജയറാം പരിചയപ്പെടുന്നത്. അപരനിൽ ജയറാമിന്റെ സഹോദരിയായിരുന്നു പാർവതി. പിന്നീട് ഇവർ പ്രണയത്തിലായി.

രഹസ്യമായി കൊണ്ടു നടന്ന ആ പ്രണയം പുറം ലോകത്തെത്തിച്ചത് ശ്രീനിവാസനാണ്. ജയറാമും പാർവതിയും തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് മലയാളസിനിമയിൽ ചർച്ച തുടങ്ങിയ സമയത്താണ് തലയണമന്ത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. സത്യൻ അന്തിക്കാടാണ് ഈ സംശയം ആദ്യം പ്രകടിപ്പിച്ചത്.

Also Read
എനിക്ക് ഉണ്ടാകുന്ന കുഞ്ഞിനെ ഞാൻ 6 മാസം അമ്മയ്ക്ക് കൊടുക്കും, കാരണവും വെളിപ്പെടുത്തി എലീന പടിക്കൽ

ഇത് കണ്ടുപിടിക്കാൻ ശ്രീനിവാസനെ ഏൽപ്പിച്ചു. അദ്ദേഹമാണ് പ്രണയത്തിലാണ് എന്നത് കണ്ടുപിടിച്ചത്.
അതേ സമയം വിവാഹ ശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുള്ള ചോദ്യം എന്തായിരുന്നു എന്ന് വെളിപ്പെടുത്തുന്ന നടൻ ജയറാമിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ തുറന്ന് പറച്ചിൽ. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാർവതിയുമായുള്ള വിവാഹം. പാർവതിയായിരുന്നു അന്ന് എന്നേക്കാൾ സിനിമയിൽ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്.

തുടക്കം മുതൽ പാർവതിയുമായി ഉണ്ടായിരുന്നത് ശക്തമായ പ്രണയം തന്നെയായിരുന്നു. പാർവതിയോട് ഇനി അഭിനയിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. അവൾ തന്നെയാണ് ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനം എടുത്തത്. ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ ആ കുടുംബത്തിൽ സന്തോഷമുണ്ടാകില്ല.

സിനിമയിൽ ഒട്ടും സാധ്യമാകില്ല. രണ്ടുപേർക്കും പലയിടത്തായിരിക്കും ഷൂട്ടിങ്. അതിനിടയിൽ വല്ലപ്പോഴും ആയിരിക്കും കാണുക. കുട്ടികളെയും ഇത് വല്ലാതെ ബാധിക്കും. ദുർബല ഹൃദയനായിട്ടുള്ള ആളാണ് ഞാൻ. കുറച്ച് കാലം സിനിമയില്ലാതെ ഇരുന്നപ്പോൾ സ്ഥിരമായി വിളിക്കുന്നവർ പോലും അകലം പാലിച്ചത് എന്നെ വിഷമിപ്പിച്ചിരുന്നു.

പരാജയങ്ങൾ എനിക്ക് ഇഷ്ടമാണ് അപ്പോൾ മാത്രമാണ് സന്തോഷം അനുഭവിക്കാൻ പറ്റുകയുള്ളൂ. ജീവിതം വഴിമുട്ടി എന്ന് തോന്നിയപ്പോൾ പോലും പിന്തുണ നൽകി നിന്നത് പാർവതിയായിരുന്നു. കുറ്റപ്പെടുത്തിയിട്ടില്ലെന്നും ജയറാം പറയുന്നു.

Also Read
മുടി പറ്റെ വെട്ടണമെന്ന് സംവിധായകൻ, പറ്റില്ലെന്ന് മമ്മൂട്ടി, മെഗാസ്റ്റാറിന്റെ വാശിയിൽ സിനിമ മുടങ്ങുമെന്ന് വിഷമിച്ച് അണിയറക്കാർ, പിന്നെ സംഭവിച്ചത് ഇങ്ങനെ

പാർവതിയേയും ജയറാമിനേയും പോലെ മക്കളും സിനിമയോടും അഭിനയത്തോടും താൽപര്യമുള്ളവരാണ്. കാളിദാസ് ഇതിനോടകം നിരവധി സിനിമകളിൽ നായകനായി കഴിഞ്ഞു. ജയറാം വീണ്ടും തെന്നിന്ത്യയിലെ തിരക്കുള്ള നടനായി മാറുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ വരാനുള്ളത് സത്യൻ അന്തിക്കാടിന്റെ മകൾ ആണ്.

മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന സിനിമ കൂടിയാണ് മകൾ. ഏപ്രിൽ 29 ന് തിയേറ്ററുകളിൽ എത്തും. ആറ് വർഷത്തിന് ശേഷം മീരാ ജാസ്മിൻ ഒരു മുഴുനീള വേഷത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് മകൾ.

Advertisement