എന്റെ മനസ്സായിരുന്നു അവൾ, അവൾ ഞങ്ങളെ വിട്ടു പോയെന്ന് വിശ്വസിക്കാനാവില്ല: അനുജത്തി ദീപ്തിയുടെ അകാലത്തിലുള്ള വേർപാടിനെ കുറിച്ച് വേദനയോടെ പാർവതി

7897

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന സൂപ്പർ നായികയായിരുന്നു നടി പാർവ്വതി. വിവാഹിതരേ ഇതിലെ എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെ മലയാളത്തിലെത്തിയ പാർവ്വതി അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

പിന്നീട് നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച പാർവ്വതി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. മലയാള സിനിമയിലെ എക്കാലത്തേയും മാതൃക ദമ്പതികളായി മാറിയിരിക്കുകയാണ് ജയറാമും പാർവ്വതിയും.ജയറാം പാർവ്വതി ദമ്പതികളുടെ മകനായ കാളിദാസും ഇപ്പോൾ മലയാള സിനിമയിലെ അറിയപ്പെടുന്ന യുവതാരമാണ്.

Advertisements

അതേ സമയം കുട്ടിക്കാലത്തെ ഓർമ്മകളിൽ മനസ്സ് തുറന്നു നടി പാർവതി. തന്റെ സഹോദരിമാർക്കൊപ്പമുള്ള കുസൃതി ബാല്യത്തെക്കുറിച്ച് ഓർക്കുമ്പോൾ പാർവതിക്ക് പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അടുത്തിടെ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർവ്വതി മനസ്സു തുറന്നത്.

നല്ല ഓർമ്മകൾക്കിടയിലും പാർവതിയുടെ മനസ്സ് നോവിച്ച ഇളയ സഹോദരി ദീപ്തിയുടെ അകാലത്തിലുള്ള വേർപാട് ഇന്നും തന്റെ കുടുംബത്തിന്റെ വലിയ വേദനയാണെന്ന് പാർവതി പങ്കുവയ്ക്കുന്നു. സഹോദരി ദീപ്തിയെക്കുറിച്ച് പാർവതി പറഞ്ഞത് ഇങ്ങനെ:

എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവൾ, അവൾ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും. ചിലപ്പോൾ ചില കോളേജിന്റെ വരാന്തകളിൽ ഞാൻ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും, വൈകാരികമായ വേദനയോടെ പാർവതി പറയുന്നു.

ഹരിഹരൻ എംടി വാസുദേവൻ നായർ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാൾ നഷ്ടപ്പെടുമ്പോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാർവതി പറയുന്നു.

Advertisement