കൂട്ടിന് ഇനി പുതിയ ഒരാൾകൂടി, സന്തോഷം പങ്കുവെച്ച് സാനിയ ഇയ്യപ്പൻ, ആശംസകളുമായി ആരാധകർ

251

മലയാളി സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് ബാലതാരമായി അതിന് ശേഷം നായികയായും എത്തി മലയാളികളുടെ മനംകവർന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ സാനിയയ്ക്ക് കഴിഞ്ഞു.

വളരെ വേഗത്തിൽ തന്നെ ഒരു പിടി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെയാണ് താരത്തിന് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ ആയത് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ ഇയ്യപ്പൻ ഷോയുടെ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു.

Advertisements

പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് സാനിയ ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കിയാ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനമായ സെൽറ്റോസ് സ്വന്തമാക്കിയിരിക്കുമാകയാണ് സാനിയ.

ജിടി ലൈൻ, ടെക് ലൈൻ എന്നീ രണ്ട് ശ്രേണികളിൽ പെട്രോൾ ഡീസൽ എൻജിനുകളിലാണ് കിയ സെൽറ്റോസ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിൽ ഡീസൽ പതിപ്പാണ് സാനിയ സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. 9.95 ലക്ഷം രൂപ മുതൽ 17.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.

ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരം പ്രേതം 2, ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന പുതിയ സിനിമയിലും സാനിയ അഭിനയിക്കുന്നുണ്ട്.

Advertisement