ഒരു നടി മാത്രമല്ല മറ്റു പലതുമാണ്, ഉമാ നായരെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി മോഹൻ അയിരൂർ, പരാതി പറഞ്ഞ് സ്വാസിക

7955

സീരിയൽ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉമാ നായർ. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമായ താരം പക്ഷേ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വാനമ്പാടി പൂക്കാലം വരവായി, ഇന്ദുലേഖ എന്നിങ്ങനെ നിരവധി ഹിറ്റ് സീരിയലുകളിൽ താരം മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്.

കൂടുതലും അമ്മ വേഷത്തിലാണ് ഉമാ നായർ എത്താറുള്ളത്. തന്നിൽ എത്തുന്ന അമ്മ വേഷങ്ങൾ വ്യത്യസ്തമായി അവതരിപ്പിക്കാൻ നടി ശ്രദ്ധിക്കാറുണ്ട്. അതേ സമയം ഉമാ നായരെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത് വാനമ്പാടി എന്ന പരമ്പരയിലൂടൊണ്. നിർമ്മല എന്ന കഥാപാത്രത്തെയാണ് നടി വാനമ്പാടിയിൽ അവതരിപ്പിച്ചത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നിർമ്മലേട്ടത്തിയായിരുന്നു ഉമ.

Advertisements

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സീരിയൽ അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ നിർമ്മലേട്ടത്തി ചർച്ചയാണ്. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് ഉമാ നായർ അഭിനയിക്കുന്നത്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കളിവീടിൽ നായകന്റെ അമ്മയായിട്ടാണ് ഉമ എത്തുന്നത്. മധുരി എന്ന കഥപാത്രത്തിന് കൈനിറയെ ആരാധകരുണ്ട്.

വാനമ്പാടിലോ ഇന്ദുലേഖയിലോ കണ്ട ഉമയെ അല്ല കളിവീടിൽ കാണുന്നത്. മകനേയും മരുമകളേയും ഒരുപോലെ സ്നേഹിക്കുന്ന കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്ന ഒരു അമ്മയാണ് മാധുരി. എന്നാൽ പ്രതികരി ക്കേണ്ടിടത്ത് പ്രതികരിക്കുകയും ശബ്ദമുയർത്തേണ്ടിടത്ത് സൗണ്ട് റൈസ് ചെയ്യുന്ന ഒരു ന്യൂജെൻ അമ്മ കൂടിയാണ്.

Also Read
നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കിൽ എന്ന് തോന്നിയിട്ടുണ്ട്, ഇനി ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല: ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും ഉമയ്ക്ക് ആരാധകരുണ്ട്. ഇപ്പോഴിതാ ഉമാ നായരെ കുറിച്ചുള്ള രഹസ്യം പരസ്യ മാക്കുകയാണ് നടൻ മോഹനൻ അയിരൂർ. ഉമാ നായർ കാണുന്നത് പോലെയല്ല ഒരു വലിയ സംഭവമാണെന്നാണ് നടൻ പറയുന്നത്. സ്വാസിക അവതാരിപ്പിക്കുന്ന റെഡ്കാർപെറ്റിൽ ഇരുവരും അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിത്.

അഭിനയം മാത്രമല്ല ബിസിനസ് വുമണും പ്രൊഡ്യൂസറും കൂടിയാണ് ഉമാ നായർ എന്നാണ് നടൻ പറയുന്നത്. നടിയുടെ വിശേഷങ്ങൾ ചോദിക്കവെയാണ് മോഹനൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉമാ നായർ ഒരു ആർട്ടിസ്റ്റ് മാത്രമല്ല. സ്വന്തമായിട്ടൊരു ഇവന്റ് മനേജ്മെന്റ് കമ്പനി നടത്തുന്നുണ്ട്. കൂടാതെ സിനിമ നിർമ്മാണ മേഖലയിലും ചുവട് വെച്ചിട്ടുണ്ട്.

ഈ അടുത്ത് തന്നെ ഒരു സിനിമ നിർമ്മിക്കുമെന്നും ഉമയെ കുറിച്ച് അധികം ആർക്കും അറിയാത്ത രഹസ്യം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. ഇനിയും കുറെ സ്വപ്ന പ്രൊജക്ടുകൾ മനസ്സിലുണ്ടെന്നും തനിക്ക് ഇപ്പോൾ അത് പറയാൻ അനുവാദ മില്ലെന്നും നടൻ കൂട്ടിച്ചേർത്തു. ഇതെല്ലാം ചിരിച്ചു കൊണ്ട് കേട്ടിരിക്കുകയായിരുന്നു ഉമ.

എന്നാൽ തന്നോട് ഇത് ആരും പറഞ്ഞില്ലെന്നുള്ള പരിഭവവും പരാതിയും സ്വാസികയും പങ്കുവെച്ചു. ഇതെ അഭിമുഖത്തിൽ തന്നെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും ഉമ വ്യക്തമാക്കിയിരുന്നു. ബ്രേക്കിട്ട് മാത്രമേ സീരിയലിൽ അഭിനയിക്കുക യുള്ളൂ വെന്നാണ് നടി പറഞ്ഞത്.

കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാൻ വളരെ ശ്രദ്ധിക്കുന്ന ആളാണ്. ഒരു അമ്മയുടെയോ അമ്മായിയമ്മയുടെയോ കഥാപാത്രം എടുത്താലും ആ കഥാപാത്രത്തെ പ്രേക്ഷകർ സ്നേഹിക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഒരു പ്രോജക്റ്റിന് ശേഷം ചെറിയ ഇടവേള എടുക്കുന്നത് ടൈപ്പ്കാസ്റ്റ് ഒഴിവാക്കാനാണെന്നും ഉമ നായർ വെളിപ്പെടുത്തി.

Also Read
റാം ജി റാവു ഹിറ്റാകാൻ കാരണം മൂങ്ങ; ജനാർദ്ദനൻ ചേട്ടനെ വച്ച് ഫസ്റ്റ് ഷോട്ട് എടുത്താൽ ചിത്രത്തിന് വിജയം ഉറപ്പ് : സിനിമയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾ വെളിപ്പെടുത്തി മുകേഷ്

കളിവീട് പരമ്പരയിൽ ഉമയ്ക്കൊപ്പം മോഹൻ അയിരൂരും ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കസ്തൂരി മാൻ ഫെയിം റെബേക്ക സന്തോഷും നീലക്കുയിൽ താരം നിതിൻ ജെക്ക് ജോസഫുമാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement