നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കിൽ എന്ന് തോന്നിയിട്ടുണ്ട്, ഇനി ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല: ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

994

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് ഒരുക്കിയ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ലക്ഷമി ഗോപാലസ്വാമി, പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ലക്ഷ്മി ഗോപാല സ്വാമി എത്തി.

അതേ സമയം പ്രായം ഏറെയായിട്ടും വിവാഹം കഴിക്കാതെ കഴിയുന്ന നടിമാരിൽ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. എന്നാൽ കൊവിഡ് കാലത്ത് തനിക്കൊരു വിവാഹം കഴിക്കാൻ തോന്നിയതിനെ പറ്റി നടി വെളിപ്പെടുത്തിയിരുന്നു.
ആ കാലത്ത് പുറത്തിറങ്ങാൻ പോലും കഴിയാത്തത് കൊണ്ട് ഏകാന്തത തോന്നി.

Advertisements

വിവാഹം കഴിച്ച് നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കിൽ എന്ന് തോന്നിയിട്ടുണ്ടെന്ന് ആയിരുന്നു മുൻപൊരിക്കൽ ലക്ഷ്മി ഗോപാലസ്വാമി വെളിപ്പെടുത്തിയത്. എന്നാൽ പിന്നീട് കാര്യങ്ങളൊക്കെ മാറിയതോടെ ആ ചിന്തയും മാറിയെന്നാണ് നടിയിപ്പോൾ പറയുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും താനിപ്പോഴും സന്തോഷവതിയായിട്ടാണ് ജീവിക്കുന്നത്.

ജീവിതത്തിൽ അത് മതി ഇനിയിപ്പോൾ നല്ലൊരു പങ്കാളി വരികയാണെങ്കിൽ അന്നേരം അതിനെ കുറിച്ച് ആലോചിക്കാം എന്നും ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കവേ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ഒരു സുഹൃത്തിനെയോ പങ്കാളിയെയോ വേണമെന്ന് തോന്നിയിട്ടുണ്ടോ എന്നാണ് അവതാരകൻ ലക്ഷ്മി ഗോപലസ്വാമി യോട് ചോദിച്ചത്.

Also Read
റാം ജി റാവു ഹിറ്റാകാൻ കാരണം മൂങ്ങ; ജനാർദ്ദനൻ ചേട്ടനെ വച്ച് ഫസ്റ്റ് ഷോട്ട് എടുത്താൽ ചിത്രത്തിന് വിജയം ഉറപ്പ് : സിനിമയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾ വെളിപ്പെടുത്തി മുകേഷ്

ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയും സമാധാനം ഉള്ളവളുമാണ്. വിവാഹം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും ഈ പ്രായത്തിൽ. പക്ഷേ ഒരു നല്ല പങ്കാളിയെ കിട്ടിയാൽ എന്തുകൊണ്ട് ആയിക്കൂടാ. അതിന് വേണ്ടി ടെൻഷനടിച്ച് നടക്കുകയല്ല ഞാൻ. നിങ്ങൾ ജീവിതം നന്നായി കൊണ്ട് പോവുക.

അതിലൊരു പങ്കാളിയെ കിട്ടിയാൽ അതും നല്ലതാണ്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഞാനിപ്പോൾ ആ സ്റ്റേജിലാണെന്നുെ ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കുന്നു.

കൊവിഡ് കാലത്ത് ഒറ്റയ്ക്കുള്ള ജീവിതം ഏകാന്തത നൽകിയിരുന്നോ എന്നും അവതാരകൻ ലക്ഷ്മി ഗോപാലസ്വാമിയോട് ചോദിച്ചിരുന്നു. ആ കാലത്ത് താൻ കുറേ കാര്യങ്ങൾ ആസ്വദിച്ചിരുന്നു. ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഔട്ട് സൈഡ് ക്ലീൻ, മൈൻഡ് ക്ലീനിങ്. ഹാർട്ട് ക്ലീനിങ്, തുടങ്ങി എല്ലാത്തരം ക്ലീനിങ്ങും ആ സമയത്ത് നടത്തി.

സിനിമയുടെ ഷൂട്ടിങ്ങ്, അതിന് ശേഷം അതിഥിയായി പോവുന്നു, തുടങ്ങി ഒരുപാട് പ്രഷറുകൾ ജീവിതത്തിൽ ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് അതൊന്നുമില്ല. ഡാൻസ് പ്രോഗ്രാമുകൾ പോലും ഇല്ലായിരുന്നു. അതേ സമയം തന്നെ ഡൗട്ട് റാണി എന്ന് ജയറാം വിളിക്കാനുള്ള കാരണത്തെ കുറിച്ച് നടി പറഞ്ഞ്രുന്നു.

Also Read
ഭർത്താവ് നല്ല സപ്പോർട്ടാണ്, കല്യാണം കഴിഞ്ഞത് കൊണ്ട് സിനിമയിൽ മൂല്യം കുറയില്ല; തുറന്നു പറഞ്ഞ് ലിജോ മോൾ

എനിക്ക് എപ്പോഴും എന്റെ അഭിനയത്തെ കുറിച്ച് സംശയം ഉണ്ടാവും. സംവിധായകൻ ഓക്കെ ആണെന്ന് പറഞ്ഞാൽ പിന്നെ ഞാൻ മിണ്ടില്ല. പക്ഷേ അതില്ലെങ്കിൽ സാർ ഒരു തവണ കൂടി ചെയ്യാം എന്ന് പറഞ്ഞ് പുറകേ പോവും.

ഇത് കാണുമ്പോഴാണ് ജയറാം എന്നെ ഡൗട്ട് റാണി എന്ന് വിളിക്കുന്നത്. എനിക്ക് സംതൃപ്തി വരാത്തത് കൊണ്ടാണ് താനങ്ങനെ ചോദിക്കുന്നതെന്ന് ലക്ഷ്മി പറയുന്നു. ഒരിക്കൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ഒപ്പമുള്ള താരത്തിന്റെ മുഖത്ത് വരുന്ന ഭാവം കണ്ട് ഞാൻ ചിരിച്ചു. ഒന്നും രണ്ടും തവണയല്ല, പത്ത് തതവണ എങ്കിലും ആ സീൻ ടേക്ക് പോയി. ഓരോ തവണയും ഞാൻ ചിരിക്കുന്നതാണ് കാരണം.

പക്ഷേ അത് പുള്ളിയെ കളിയാക്കിയത് പോലെ തോന്നി. അത് സ്വാഭാവികമായി ആർക്കും തോന്നാം. ഞാൻ അദ്ദേഹത്തോട് ക്ഷമ പറഞ്ഞെങ്കിലും ഒന്നര വർഷത്തോളം അദ്ദേഹം എന്നോട് മിണ്ടാതെ നടന്നു. പിന്നീട് ആ പ്രശ്നം പരിഹരിച്ചെങ്കിലും ചിരി പലപ്പോഴും പ്രശ്നമായിട്ടുണ്ടെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.

Advertisement