ഒന്നാം ഭാഗം നിരസിച്ച നടൻ രണ്ടാം ഭാഗത്തിൽ നായകൻ: സംവിധായകന്റെ അമ്പരിപ്പിക്കുന്ന തീരുമാനം

24

തമിഴകത്തിന്റെ ആക്ഷൻ കിങ്ങ്‌ അർജുനെ നായകനാക്കി ഷങ്കർ ഒരുക്കിയ മുതൽവൻതെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ്. അർജുൻ സർജ, മനീഷ കൊയ്രാള എന്നിവർ ഒന്നിച്ച ഈ ബ്ലോക്ബസ്റ്റർ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുകയാണ് സംവിധായകൻ ശങ്കർ.

അർജുന് പകരം രണ്ടാം ഭാഗത്തിൽ ദളപതി വിജയ് ആയിരിക്കും നായകനായെത്തുക എന്നാണ് റിപ്പോർട്ടുകൾ. മുതൽവനായി ആദ്യം ശങ്കർ രജനികാന്തിനെയും വിജയിയേയും സമീപിച്ചിരുന്നു. എന്നാൽ ഇരു താരങ്ങളും അവസരം നിരസിച്ചതോടെ അർജ്ജുൻ നായകനാകുകയാണ് ഉണ്ടായത്.

Advertisements

എന്നാൽ ആദ്യ ഭാഗം നിരസിച്ച നടൻ രണ്ടാം ഭാഗത്തിൽ നായകനാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആദ്യഭാഗത്തിലെ നായകനായ അർജുന്റെ മകൻ കഥാപാത്രമാണ് രണ്ടാംഭാഗത്തിൽ നായകൻ എന്നും കോടമ്പാക്കം റിപ്പോർട്ടുകൾ ഉണ്ട്.

ശങ്കറിന്റെ 2.0 എന്ന ചിത്രത്തറ പ്രമോഷൻ ചടങ്ങിൽ മുതൽവൻ രണ്ടാം ഭാഗം ഉണ്ടാകുകയാണെങ്കിൽ ആദ്യം പരിഗണിക്കുക രജനികാന്തിനെയോ കമൽ ഹാസനെയോ ആയിരിക്കുമെന്നും കഥയിൽ ചെറുപ്പക്കാരനായ നായകനെയാണ് ആവശ്യമെങ്കിൽ വിജയിക്കായിരിക്കും മുൻതൂക്കമെന്നും ശങ്കർ പറഞ്ഞിരുന്നു.

ഇതിനെ തുടർന്നാണ് രണ്ടാം ഭാഗത്തിൽ വിജയ് നായകൻ ആകുമെന്ന പ്രചാരണം.ശക്തിപ്പെട്ടത്. എന്നാൽ പലകാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന ഇന്ത്യൻ 2 പൂർത്തികരിച്ച് കഴിഞ്ഞാൽ ഉടൻ ഷങ്കർ മുതൽവൻ 2 ന്റെ വർക്കിലേക്ക് കടക്കുമെന്നാണ് കോടമ്പാക്കം റിപ്പോർട്ടുകൾ.

Advertisement