ഫാമിലി എന്റർടെയിൻമെന്റ് ആദ്യമായി ഭാര്യയെയും മക്കളെയും ഫേസ്ബുക്കിലെത്തിച്ച് രമേഷ് പിഷാരടി, കിടിലൻ കമന്റുകളുമായി ആരാധകർ

65

മലയാള സിനിമയിലേക്ക് മിമിക്രിരംഗത്ത് നിന്നുമെത്തി വെന്നിക്കൊടി പാറിച്ച നികരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ പെട്ട ഒരാളാണ് നടനും അവതാരകനും സംവിധായകനുമൊക്കെ ആയ രമേഷ് പിഷാരടി.
അതേ പോലെ തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഇത്രയധികം സംവദിക്കുന്ന കാരമില്ലെന്ന വേണം പറയാൻ.

സോഷ്യൽ മീഡിയിൽ താൻ ഇടുന്ന പോസ്റ്റുകൾക്ക് രമേഷ് പിഷാരടി കൊടുക്കുന്ന ക്യാപ്ഷനായിരുന്നു ഏറ്റവും ഹിറ്റ്. ഒപ്പം കൗണ്ടർ ഡയലോഗുകളിലൂടെ ആരാധകരെയും കൈയിലെടുക്കുകയും ചെയ്യും പിഷാരടി. സിനിമയിലെ വിശേഷങ്ങൾക്കൊപ്പം സ്വന്തം ചിത്രങ്ങളായിരുന്നു കൂടുതലായും പിഷാരടി പങ്കുവെക്കാറുള്ളത്.

Advertisements

ഒരിക്കൽ പോലും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ കണ്ടിട്ടില്ല. ഒടുവിലിതാ ആദ്യമായി തന്റെ കുടുംബത്തെ ആരാധകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് പിഷാരടി. ഇത്തവണയും കിടിലൻ ക്യാപ്ഷനുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഫേസ്ബുക്കിലൂടെ പിഷാരടി നിരന്തരം പോസ്റ്റുകൾ ഇടാറുണ്ടെങ്കിലും ഭാര്യ സൗമ്യയുടെയോ മക്കളുടെയോ ചിത്രങ്ങളൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല.

പലപ്പോഴും ആരാധകർ ആവശ്യപ്പെടാറുണ്ടെങ്കിലും പിഷാരടി അതിന് ഉത്തരം പറഞ്ഞിരുന്നുമില്ല. ഒടുവിൽ കാത്തിരുന്ന പോലെ കുടുംബത്തിനൊപ്പം പിഷു എത്തിയിരിക്കുകയാണ്. ഭാര്യ സൗമ്യയെയും മൂന്ന് മക്കളെയും ചേർത്ത് പിടിച്ച് വീടിന് മുന്നിൽ നിൽക്കുന്നൊരു ചിത്രമായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതൊരു ഫാമിലി എന്റർടെയിനർ ചിത്രം എന്ന ക്യാപ്ഷനായിരുന്നു പിഷാരടി പുതിയ ചിത്രത്തതിന് കൊടുത്തിരിക്കുന്നത്.

ഒപ്പം ആദ്യമായി കുടുംബത്തെ ഫേസ്ബുക്കിൽ എത്തിക്കുന്നു എന്ന് കൂടി ഹാഷ് ടാഗിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. ആൺമക്കൾ രണ്ട് പേരും പ്രത്യേകിച്ച് ഇളയമകൻ പിഷാരടിയുടെ ഫോട്ടോ കോപ്പിയാണെന്നും മകൾ അമ്മയെ പോലെ ഇരിക്കുന്നുവെന്നുമാണ് കൂടുതൽ പേരും കമന്റിലൂടെ പറയുന്നത്.

ഇളയ മകൻ ഭാവിയിലെ പിഷാരടിയുടെ അതേ പതിപ്പായിരിക്കുമെന്നാണ് ഏറ്റവും കൂടുതൽ കമന്റും.
ചിരിയുടെ കാര്യത്തിലും ചിരിപ്പിക്കുന്ന കാര്യത്തിലും കുടുംബത്തിൽ ആരും അത്ര മോശം അല്ല എന്ന് തോന്നുന്നു. എല്ലാവരും നന്നായി ചിരിച്ചു കൊണ്ടാണല്ലോ നിൽക്കുന്നതെന്ന് ഒരു ആരാധകൻ പറയുന്നു. പിഷാരടിയ്ക്ക് രണ്ട് മക്കളുണ്ടെന്നാണ് കരുതിയിരുന്നത്. മൂന്നാമത് ഒരു മകൻ കൂടി ഉണ്ടെന്നുള്ളത് ഇന്നാണ് അറിയുന്നതെന്നും ചിലർ പറയുന്നു.

Advertisement