ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗം വരുന്നു; പ്രിയദർശനും അക്ഷയ്കുമാറും ഇല്ല

24

മയാളസിനിമയിലെ ക്ലാസ് സൂപ്പർഹിറ്റായ മണിച്ചിത്രത്താഴിനോളം റീമേക്കുകൾ ഉണ്ടായിട്ടുള്ള മറ്റൊരു മലയാളം ചിത്രമില്ല. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ബംഗാളിയിൽ വരെ മലയാളികളുടെ എക്കാലത്തെയും പ്രിയചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

പ്രിയദർശന്റെ സംവിധാനത്തിൽ 2007ൽ പുറത്തെത്തിയ ഭൂൽ ഭുല’യായിരുന്നു മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക്. മോഹൻലാലിന്റെ ഡോ. സണ്ണി ബോളിവുഡിലെത്തിയപ്പോൾ ഡോ. ആദിത്യ ശ്രീവാസ്തവ് ആയിരുന്നു. അവതരിപ്പിച്ചത് അക്ഷയ് കുമാറും.

Advertisements

ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാംഭാഗം പുറത്തുവരുന്നു. പക്ഷേ പ്രിയദർശനോ അക്ഷയ്കുമാറോ രണ്ടാംഭാഗവുമായി സഹകരിക്കുന്നില്ല. ഹൽചൽ, നോ എൻട്രി, റെഡി തുടങ്ങിയ ചിത്രങ്ങളൊക്കെ ഒരുക്കിയ അനീസ് ബസ്മിയാണ് ചിത്രത്തിന്റെ സംവിധാനം. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാർത്തിക് ആര്യനും.

സോനു കെ ടിട്ടു കി സ്വീറ്റിയുടെ വൻ വിജയത്തിന് ശേഷം ഒട്ടേറെ അവസരങ്ങളാണ് കാർത്തിക്കിനെ തേടിയെത്തുന്നത്. ഫസ്റ്റ് ലുക്കിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയ്യതിയും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. 2020 ജൂലൈ 31ന് ചിത്രം തീയേറ്ററുകളിലെത്തും.

ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ കാർത്തിക് ആര്യൻ മാത്രമാണുള്ളത്. മറ്റ് താരങ്ങൾ ആരൊക്കെയെന്ന് അറിവായിട്ടില്ല. ആദ്യഭാഗത്തിൽ അക്ഷയ് കുമാറിനൊപ്പം വിദ്യാ ബാലനും ഷൈനി അഹൂജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Advertisement