തേപ്പുകാരിയല്ല ഭർത്താവിനെ സ്‌നേഹിക്കുന്ന പൊസസീവ് ആയ യുവതിയാണ്: സ്വാസിക പറയുന്നു

80

മലയാളത്തിലെ സുപ്പിർഹിറ്റായ, നാദിർഷ സംവിധാനം ചെയ്ത, കട്ടപ്പനയിലെ ഹൃത്വിക്റോഷനിലെ തേപ്പുകാരിയെ ആരും മറന്നു കാണില്ല.നടി സ്വാസികയായിരുന്നു ആ തേപ്പുകാരി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക.

Advertisements

നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയംജോസാണ് സ്വാസികയുടെ പുതിയ ചിത്രം. കട്ടപ്പനയിലെ തേപ്പുകാരിയായല്ല ഭർത്താവിനെ സ്‌നേഹിക്കുന്ന പൊസസീവ് ആയ വീട്ടമ്മയുടെ വേഷമാണ് പൊറിഞ്ചു മറിയം ജോസി ലെ തന്റെ കഥാപാത്രമെന്നാണ് സ്വാസിക പറയുന്നത്.

പൊറിഞ്ചു, മറിയം, ജോസ് എന്നീ മൂന്ന് പേരുടെ കഥ പറയുന്ന ചിത്രത്തിൽ ജോസായി എത്തുന്നത് ചെമ്പൻ വിനോദാണ്. ജോസിന്റെ ഭാര്യയായാണ് സ്വാസിക എത്തുന്നത്. ഭർത്താവിനെ വളരെയധികം സ്‌നേഹിക്കുന്ന പൊസസീവ് ആയ ഒരു നാടൻ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിലേത്. ജോഷി ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് വലിയ കാര്യമാണ് താരം പറഞ്ഞു.

നായിക പ്രാധാന്യമുള്ള വേഷങ്ങളേക്കാൾ ചെറുതാണങ്കിലും, കംഫർട്ടായിട്ടുളള വേഷങ്ങളാണ് കൂടുതലും ചെയ്തിരിക്കുന്നത്. ചെറിയ വേഷങ്ങളാണെങ്കിലും അത് പ്രേഷക ശ്രദ്ധ നേടിയിട്ടുമുണ്ട്. കഥാപാത്രങ്ങൾ മികച്ചതാക്കാൻ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞു.

സീരിയൽ രംഗത്ത് സജീവമായിരുന്ന സ്വാസിക അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടക്കുന്നത്. എന്നാൽ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ തേപ്പുകാരിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Advertisement