Home Entertainment Celebrities

എന്നെക്കുറിച്ച് ഗോസിപ്പിറക്കി തേജോവധം ചെയ്ത് തേച്ചൊട്ടിച്ചത് കൂടുതലും പെൺകുട്ടികൾ തന്നെയാണ്: തുറന്നു പറഞ്ഞ് തൊടുപുഴകാരി ‘ഐശ്വര്യ റായ്’ അമൃത: വീഡിയോ

264

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് യുടെ രൂപസാദൃശ്യം കൊണ്ട് സോഷ്യൽ മീഡിയകളിൽ അടുത്തിടെ വൈറലായ താരമാണ് അമൃത സാജു. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ അമൃതയുടെ പോസ്റ്റുകളും വീഡിയോകളും ഒക്കെ വലിയ വാർത്തയായി വന്നിരുന്നു.

തൊടുപുഴകാരിയായ അമൃത അങ്ങനെ തൊടുപുഴകാരി ഐശ്വര്യ റായ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയായിരുന്നു. ടിക് ടോക്കിൽ ചെയ്‌തൊരു വീഡിയോയാണ് അമൃതയെ വൈറൽ താരമായി മാറ്റിയത്. അതോടുകൂടി അമൃതയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. ഇപ്പോഴിതാ ഫോട്ടോഷൂട്ടുകളും മോഡലിംഗും അഭിനയവും ചാനൽ അഭിമുഖങ്ങളുമെല്ലാം ഒക്കെ കൂടിയായി ആകെ തിരക്കിലായിരിക്കുകയാണ് അമൃത സാജു.

Advertisements

ഇതിനോടകം അമൃതയെ സിനിമകളിൽ നിന്ന് വരെ വിളികൾ തേടിയെത്തിയിരിക്കുകയാണ്. അടുത്തിടെ അമൃത അഭിനയിച്ച ഒരു മ്യൂസിക് ആൽബം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും കൂടെയുള്ള ഐശ്വര്യയുടെ ചിത്രങ്ങളിലെ സീനുകൾ ടിക് ടോക് ചെയ്ത ശേഷമാണ് അമൃത ഇത്രയും ശ്രദ്ധനേടുന്നത്. ആ വിഡിയോസിന് ശേഷം ഒരുപാട് ആരാധകരും താരത്തിന് ഉണ്ടായി.

ഇപ്പോഴിതാ ഓൺലൈൻ മലയാളിയുടെ ‘ഷൂട്ട് ൻ ടോക്കിൽ’ സംസാരിക്കുകയാണ് അമൃത. താൻ പ്രണയത്തിലാണെന്ന് അമൃത തുറന്നു പറയുതയാണ്. വീട്ടുകാരായി എല്ലാം ഉറപ്പിച്ചുവെന്നും ഒരു അഞ്ചു വർഷം കഴിഞ്ഞേ കല്യാണം ഉണ്ടാകുകയുള്ളു എന്നും അമൃത പറയുന്നു.

അതേ സമയം താൻ ഐശ്വര്യ റായിയെ പോലെമാത്രമല്ല ദിപീക പദുക്കോണിനെ പോലെയും ഉണ്ടെന്ന ചിലർ പറയാറുണ്ടെന്നാത് അമൃത പറയുന്നത്. ഭംഗിയില്ലാ എന്ന് പറഞ്ഞ് തന്നെ പലരും അവോയ്ഡ് ചെയ്തിട്ടുണ്ടെന്നും അമൃത പറയുന്നു.

തനിക്ക് ഐശ്വര്യ റാറിയുടെ ലുക്ക് ഉണ്ടെന്ന് ആദ്യമായി കണ്ടു പിടിച്ച തന്റെ അനുജത്തി അപർണയാണെന്നാണ് അമൃത പറയുന്നത്. തന്റെ വീഡിയോസ് വൈറലായതിന് ശേഷം ധാരാളം പ്രണയാഭ്യർത്ഥനകൾ വന്നിട്ടുണ്ടെന്നും അമൃത പറയുന്നു. കൂടുതലും കേരളത്തിന് പുറത്തു നിന്നാണെന്നും അമൃത പറയുന്നു.

തന്നെക്കുറിച്ച് ഒരു പാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ടെന്നും അമൃത പറയുന്നു. കൂടുതലും തന്റെ പ്രണയത്തെകുറിച്ച് ആയിരുന്നു വെന്നും അമൃത പറയുന്നു. തന്നെ കുറിച്ച് ഗോസിപ്പുകൾ ഇറക്കിയതും തേജോവധം ചെയ്ത് തേച്ചൊട്ടിച്ചതിലും കൂടതലും പെൺകുട്ടികൾ തന്നെയാണെന്നാണ് അമൃത പറയുന്നത്. എന്നാൽ ധാരാളം പെൺകുട്ടികൾ തന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അമൃത പറയുന്നു.

മലയാളസിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നടി നസ്‌റിയ ആണെന്നാണ് അമൃത പറയുന്നത്. സിനിമാരംഗത്ത് നിന്നും തന്നെ പലരും പറ്റിച്ചിട്ടുണ്ടെന്നും താൻ അത് പൊളിച്ചിട്ടുണ്ടെന്നും അമൃത പറയുന്നു. അത് ഒരു മലയാളി ആയിരുന്നുവെന്നും അമൃത വെളിപ്പെടുത്തി.

ഓൺലൈൻ മലയാളിക്ക് അമൃത നൽകിയ അഭിമുഖത്തിന്റെ വീഡിയോ കാണാം:

Advertisement