പഴയകാല നടി സുനിത ഇപ്പോൾ എവിടെ, എന്ത് ചെയ്യുന്നു എന്ന് അറിയാമോ? നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

2144

എൺതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ തിളങ്ങിനിന്ന താരസുന്ദരിയായിരുന്നു നടി സുനിത. അക്കാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു സുനിത. ജഗദീഷ്, മുകേഷ് സിദ്ധിക്ക് എന്നിവരുടെ തുടക്കകാല ചിത്രങ്ങളിൽ സജീവ സാനിധ്യമായിരുന്ന താരം.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെയടക്കെ നായകയായി സുനിത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ധാരാളം സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും വിവാഹശേഷം സിനിമയോട്് താരം വിടപറഞ്ഞു.

Advertisements

പിന്നീട് സുനിതയെ പറ്റി അധികം കേട്ടിരുന്നില്ല. ആന്ധ്രാപ്രദേശ് കാരിയായിരുന്നെങ്കിലും മലയാള ചിത്രങ്ങളിലാണ് സുനിത ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അഭിനയത്തിന് പുറമെ നർത്തകി എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ നടിയാണ് സുനിത.

മൂന്നാം വയസിൽ ന്യത്തം അഭ്യസിച്ച താരം പതിനൊന്നാം വയസിൽ അരങ്ങേറ്റം നടത്തി. തമിഴ് ചിത്രമായ കൊടൈ മഴയിലൂടെ ആയിരുന്നു സുനിതയുടെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം. അതിനാൽ കൊടൈ മഴ വിദ്യ എന്ന് ആയിരുന്നു താരം തമിഴിൽ അറിയപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ ആയിരുന്നു മലയാള സിനിമയിലും താരത്തിന് അവസരം ലഭിച്ചത്.

മലയാള ചിത്രങ്ങളിലാണ് ശ്രേദ്ധയമായ വേഷങ്ങൾ അവതരിപ്പിച്ചതെങ്കിലും സുനിത ആന്ധ്രാപ്രദേശുകാരിയാണ്. അഭിനയത്തിന് പുറമെ നർത്തകി എന്ന നിലയിലും പ്രസിദ്ധയാണ് സുനിത. മൂന്നാം വയസ്സിൽ നൃത്തമഭ്യസിച്ചു തുടങ്ങിയ അവർ 11ആം വയസ്സിൽ അരങ്ങേറ്റം നടത്തി. തമിഴ് ചിത്രം കോടൈമഴൈയിലൂടെയായിരുന്നു സുനിതയുടെ സിനിമാ അരങ്ങേറ്റം. അതിനാൽ കോടൈമഴൈ വിദ്യ എന്നാണ് താരം തമിഴ്നാട്ടിൽ അറിയപ്പെടുന്നത്.

ഇതിന് പിന്നാലെയാണ് മലയാളത്തിലും സുനിതയ്ക്ക് അവസരം ലഭിച്ചത്. തമിഴ് തെലുങ്ക് കന്നട തുടങ്ങി വിവിധ ഭാഷകളിൽ താരം അഭിനയിച്ചു. മലയാളത്തിലാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനയപ്രാധാന്യമുള്ള പല കഥാപാത്രങ്ങളും സുനിതയെ തേടിയെത്തി.

1986 മുതൽ അഭിനയിച്ചു തുടങ്ങിയ സുനിത 1996ലാണ് വിവാഹിതയായത്. സിബി മലയിൽ സംവിധാനം ചെയ്ത കളിവീട് എന്ന സിനിമയിലാണ് അവസാനമായി അവർ അഭിനയിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയായ രാജാണ് സുനിതയുടെ ഭർത്താണ് ഏകമകൻ ശശാങ്കിനൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ഇപ്പോൾ സുനിത താമസിക്കുന്നത്.

പിന്നീട് സിനിമയിലോ പൊതു വേദിയിലോ സുനിതയെ അധികം കണ്ടില്ലെങ്കിലും നൃത്താഞ്ജലി എന്ന തന്റെ നൃത്ത വിദ്യാലയവുമായി സുനിത ഇപ്പോഴും സജീവമാണ്. നിരവധി ശിഷ്യരാണ് നൃത്തവിദ്യാലയത്തിൽ സുനിതയ്ക്കുള്ളത്. സ്റ്റേജ് ഷോയും നൃത്തവുമൊക്കയായി ഇപ്പോഴും താരം തിളങ്ങുന്നു.

Advertisement