Home Entertainment

പഴയ ശീലംവച്ച് ഞാൻ ഇപ്പോഴും മോഹൻലാലിനെ അങ്ങനെ വിളിക്കാറുണ്ട്, ഇത്രയും വലിയ നടനെ എല്ലാവരും കേൾക്കെ അങ്ങനെ വിളിക്കാൻ പാടില്ല എങ്കിലും അറിയാതെ വന്നുപോകും: മല്ലികാ സുകുമാരൻ

1041

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ബ്രോ ഡാഡി യുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.

മോഹൻലാലിന്റെ ഭാഗ്യ ജോഡി മീനയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. സംവിധായകൻ കൂടിയായി പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അമ്മ മല്ലികാ സുകുമാരനും ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ മകൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കികയാണ് നടി മല്ലിക സുകുമാരൻ.

Advertisements

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മല്ലിക സുകുമാരന്റെ തുറന്നു പറച്ചിൽ. നടിയുടെ വാക്കുകൾ ഇങ്ങനെ:

മോഹൻലാലിനെ പോലെ സഹകരിക്കുന്ന നടനെ താൻ കണ്ടിട്ടില്ല എന്നാണ് മല്ലിക പറയുന്നത്. സംവിധായകൻ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം നടൻ നൽകുമെന്നും മല്ലിക പറയുന്നു. ലാലിനെ പോലെ സഹകരിക്കുന്ന നടനെ ഞാൻ കണ്ടിട്ടില്ല. പത്തുതവണ റിഹേഴ്സൽ എടുക്കണമെങ്കിലും മടിയില്ല. എല്ലാം റെഡിയാകുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്നു പറഞ്ഞു മാറി ഇരിക്കുന്ന താരങ്ങൾ ഉണ്ട്.

Also Read
കാവ്യാ മാധവന്റെ പിറന്നാളിന് മീനാക്ഷി ചെയ്തത് കണ്ടോ, എന്നും ഇതുപോലെ ഉണ്ടാകണെ എന്ന് ആരാധകർ

എന്നാൽ മോഹൻലാൽ മുഴുവൻ സമയവും കൂടെത്തന്നെ നിൽക്കും. ക്യാമറ ഓൺ ചെയ്താൽ സ്വിച്ചിട്ടതു പോലെ കഥാപാത്രമാകും. സംവിധായകൻ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം ആണ് ലാൽ നൽകുന്നത്. എന്തൊരു നടനാണ് ഭഗവാനേ എന്നു ഞാൻ കരുതിയിട്ടുണ്ട്. കിലുക്കത്തിലെയും ചിത്രത്തിലെയും ലാലിനെ ബ്രോ ഡാഡിയിൽ വീണ്ടും കാണാം.

മോഹൻലാലിന്റെ ക്ഷമ എന്തെന്നു പുതിയ തലമുറ കണ്ടുപഠിക്കണം. സെറ്റിൽ ഒപ്പംനിന്നു പടം എടുക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തുക.’അഭിനയിച്ചു ക്ഷീണിച്ചു തിരികെ വന്ന് എവിടെയെങ്കിലും ഇരിക്കാൻ തുടങ്ങുമ്പോഴായിരിക്കും ഇത്. ഒരു മടിയും കാട്ടാതെ എല്ലാവരുടെയും കൂടെനിന്നു പടം എടുക്കും. എല്ലാം കഴിഞ്ഞേ ലാൽ ഇരിക്കൂ. ഇത്രയും ക്ഷമ മറ്റാരിലും കണ്ടിട്ടില്ല.

പഴയ ശീലംവച്ച് ഞാൻ ഇപ്പോഴും മോഹൻലാലിനെ ലാലു മോനേ എന്നു വിളിക്കാറുണ്ട്. ഇത്രയും വലിയ നടനെ എല്ലാവരും കേൾക്കെ അങ്ങനെ വിളിക്കാൻ പാടില്ല. എങ്കിലും അറിയാതെ വന്നുപോകും. അന്നത്തെ ആ സ്‌നേഹം എക്കാലത്തും മോഹൻലാൽ എന്നോടു കാട്ടിയിട്ടുണ്ട്.

ലാലിന്റെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും എന്നെ വിളിക്കും. പണ്ട് നിങ്ങളുടെ അമ്മ എന്നെ പലതവണ മോഡൽ സ്‌കൂളിലേക്കു കൊണ്ടു പോയിട്ടുണ്ട് എന്ന് എന്റെ മക്കളോടു ലാൽ പറയാറുണ്ട്. ഇപ്പോഴും അതെല്ലാം ഓർക്കുന്നുണ്ടല്ലോ.

ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിനു ഹൈദരാബാദിലേക്കു പോകുന്നതിനു മൂന്നുദിവസം മുൻപാണ് ഇങ്ങനെയൊരു ക്രിസ്ത്യൻ അമ്മച്ചിയുടെ കഥാപാത്രം ഉണ്ടെന്നു പൃഥ്വിരാജ് പറഞ്ഞത്. ആ വേഷത്തിലേക്ക് എന്നെ വിളിക്കാൻ നിർദേശിച്ചതു മോഹൻലാൽ ആയിരുന്നു. സാറാസ് എന്ന ചിത്രത്തിലെ എന്റെ അമ്മവേഷം കണ്ടാകണം ലാൽ വിളിച്ചത്.

സെറ്റിൽ പൃഥ്വിരാജിനോട് ഒന്നുംപറയാൻ സാധിക്കില്ല. തിരക്കിട്ട ജോലിയിൽ ആയിരിക്കും അവൻ. മകനാണെങ്കിലും അവൻ ഷോട്ട് ഓക്കെ പറയാതെ ഞാൻ മുറിയിലേക്കു മടങ്ങില്ല. സെറ്റിൽ എവിടെ ഇരുന്നാലും ചുറ്റും സാനിറ്റൈസർ സ്‌പ്രേ ചെയ്യുക എന്റെ പതിവാണ്. കൊറോണ മുഴുവൻ ചത്തു ഇനി അമ്മ ധൈര്യമായി ഇരുന്നോളൂ”എന്ന് അവൻ എന്നെ കളിയാക്കുകയും ചെയ്യുമെന്നും മല്ലിക പറയുന്നു.

Also Read
തുണി ഒന്നു ഉടുക്കാതെ വരുന്നതായിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയതാരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

Advertisement