Home Entertainment

ശ്രീരാമേട്ടന് ഒപ്പം അത്തരം രംഗങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു; കസ്തൂരിമാനിലെ കാവ്യ റെബേക്ക സന്തോഷ് പറയുന്നു

3523

മലയാളി കുടുംബസദസ്സുകൾക്ക് മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിലുകളുമായി എത്തുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ജനപ്രിയ സീരിയലുകൾ ആണ് ദിവസവും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നത്.

സംപ്രേഷണം തുടങ്ങിയ കാലം മുതൽ ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ പരമ്പരയാണ് കസ്തൂരിമാൻ എന്ന സീരിയൽ ആണ്. സീരിയൽ പോലെ തന്നെ അതിലെ കഥാപാത്രങ്ങളും ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ്.

Advertisements

ഈ പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങൾ കാവ്യയും ജീവയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. റബേക്ക സന്തോഷും ശ്രീറാം രാമചന്ദ്രനുമാണ് കാവ്യയേയും ജീവയേയും അവതരിപ്പിക്കുന്നത്.
ഇരുവരും തമ്മിൽ ഉള്ള കോമ്പിനേഷൻ സീനുകളും പ്രണയ രംഗങ്ങളും ആരാധകർക്ക് ഏറെ ഇഷ്ടവും ആണ്.

അതേ സമയം യഥാർത്ഥജീവിതത്തിൽ ശ്രീറാം എങ്ങനെയെന്നു വെളിപ്പെടുത്തുക്കുകയാണ് റെബേക്ക സന്തോഷ്. പരമ്പരയിൽ ജീവയായി വേഷമിടുന്ന ശ്രീറാം രാമചന്ദ്രനെ കുറിച്ച് റെബേക്ക പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

റെബേക്ക സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ:

ശ്രീരാമേട്ടന്റെ ആൽബങ്ങളൊക്കെ മുന്നേ കണ്ടിരുന്നു. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ സ്‌ക്രീൻ പ്രെസൻസ് കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അധികമാരോടും സംസാരത്തിനോ ബഹളത്തിനോ നിൽക്കാത്ത ഒരാളായിട്ടാണ് ശ്രീരാമേട്ടനെക്കുറിച്ച് ആദ്യമേ തോന്നിയത്.

കോമ്പിനേഷൻ സീനുകൾ ആദ്യം ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ചും റൊമാന്റിക് രംഗങ്ങളിൽ. പക്ഷേ പതുക്കെ പതുക്കെ ശ്രീരാമേട്ടൻ വളരെ കൂളാണെന്ന് മനസ്സിലായി. റൊമാന്റിക് രംഗങ്ങളും കോമഡി സീനുകളും ചെയ്യുന്നതിൽ മികവുള്ള ആൾ കൂടിയാണ് ശ്രീരാമേട്ടനെന്നും റെബേക്ക വ്യക്തമാക്കുന്നു.

Advertisement