ദൃശ്യത്തിലെ ജോർജുകുട്ടിയെ പൂട്ടാൻ മെമ്മറീസിലെ സാം അലക്‌സ്; വൈറൽ

48

ഏക്കാലത്തെയും മലയാള സിനിമയിലെ വലിയ വിജയങ്ങളിലൊന്നായ ദൃശ്യം തിയേറ്ററുകളില്‍ എത്തിയിട്ട് ആറുവര്‍ഷം തികയുകയാണ്. ഇപ്പോഴിതാ പഴയ ഒരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെ പൂട്ടാന്‍ മെമ്മറീസിലെ സാം അലക്സ് എത്തിയാല്‍ എങ്ങിനെയുണ്ടാകും. ജീതു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ വമ്പന്‍ ഹിറ്റുകളായ ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും ഭാഗങ്ങള്‍ വിദഗ്ദ്ധമായി എഡിറ്റ് ചെയ്തിറക്കിയ 2 WISERS എന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

Advertisements

മലയാളത്തിലെ ജനപ്രിയ ത്രില്ലറുകളിൽ പ്രധാനപ്പെട്ട ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും കഥ ഒറ്റച്ചരടിൽ കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ജിപിഎസ് റിമിക്സ് ചാനൽ എന്ന യുട്യൂബ് ചാനൽ പുറത്തിറക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ദൃശ്യത്തിലെ വരുൺ കാണാതാകുന്ന കേസ് മെമ്മറീസിലെ പൃഥ്വിരാജ് കഥാപാത്രമായ സാം അലക്സ് അന്വേഷിക്കുന്നതായിട്ടാണ് 2 WISERS എന്ന എഡിറ്റ് വീഡിയോയിലെ കഥ മുന്നോട്ട് പോകുന്നത്.

മുൻപും വ്യത്യസ്ത സിനിമകൾ കൂട്ടിച്ചേർത്ത വീഡിയോകൾ ഇറക്കിയിട്ടുണ്ട് ജിബിൻ പൗലോസിന്റെ ജിപിഎസ് റിമിക്സ്. ഇവരുടെ അൺഒഫിഷ്യൽ ട്രെയിലറുകൾക്കും ആരാധകരേറെയാണ്,

വീഡിയോ

Advertisement