ചൈനയിൽ ആയിരക്കണക്കിന് തിയേറ്ററുകളിൽ മാമാങ്കം, മലയാള സിനിമയുടെ ഗതി മാറ്റിയെഴുതി മമ്മൂട്ടിച്ചിത്രം

79

മെഗാസ്റ്റാർ മമ്മൂട്ടിച്ചിത്രം മാമാങ്കം മലയാള സിനിമയുടെ ഗതിതന്നെ മാറ്റിവിടുകയാണ് . നാലുഭാഷകളിൽ, 45 രാജ്യങ്ങളിൽ 2000 സ്‌ക്രീനുകളിലാണ് മാമാങ്കം പ്രദർശനത്തിനെത്തിയത്. നാലുദിവസം കൊണ്ട് 60 കോടിക്കുമേൽ കളക്ഷൻ നേടിയ സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോൾ.

അതിനിടെ ചിത്രം ചൈനയിലും പ്രദർശനത്തിനെത്തുന്നു. ഹോങ്കോങ് അടിസ്ഥാനമായുള്ള ഒരു വിതരണക്കമ്ബനി റെക്കോർഡ് തുകയ്ക്കാണ് മാമാങ്കത്തിൻറെ ചൈനയിലെ വിതരണാവകാശം നേടിയെടുത്തത്. മറ്റ് രാജ്യങ്ങളിൽ നേടുന്ന വമ്പൻ പ്രദർശനവിജയം കണ്ടപ്പോഴാണ് ഈ ഹോങ്കോങ് കമ്ബനി ഇത്രയും മോഹിപ്പിക്കുന്ന തുകയ്ക്ക് സിനിമ വാങ്ങാനുള്ള ഓഫർ മുമ്പോട്ടുവച്ചത്.

Advertisements

ചൈനയിൽ ആയിരക്കണക്കിന് തിയേറ്ററുകളിൽ മാമാങ്കം റിലീസ് ചെയ്യുമെന്നാണ് സൂചന. പല ഭാഷകളിൽ റിലീസ് ചെയ്തതാണ് ഇത്രയും വലിയ ബിസിനസ് ഈ സിനിമയ്ക്ക് ലഭിക്കാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, മാമാങ്കത്തിൻറെ മഹാവിജയത്തോടെ കൂടുതൽ വമ്ബൻ സിനിമകളാണ് മലയാളത്തിലെ സംവിധായകർ ആലോചിച്ചുകൊണ്ടിരിക്കുന്നത്. പല പ്രൊജക്ടിൻറെയും ചെലവ് 100 കോടിക്ക് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ.

Advertisement