മരക്കാർ അറബിക്കടലിന്റെ സിംഹത്തെക്കുറിച്ച് മോശം പറഞ്ഞത് സിനിമ നിരൂപണം ചെയ്യാൻ ഒട്ടും അർഹതയില്ലാത്തവർ: വിമർശകർക്ക് എതിരെ തുറന്നടിച്ച് മോഹൻലാൽ

99

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനെ ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയ്യറ്ററുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിൽ കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിന് തിയ്യറ്ററുകളിൽ ലഭിച്ച പോലെ തന്നെ സമ്മിശ്ര പ്രതികരണമാണ് ഒടിടി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

തിയ്യറ്റർ റിലീസ് സമയത്ത് ഉണ്ടായപോലെ ഇപ്പോൾ വീണ്ടും മരക്കാറിനെകുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്. ഇപ്പോഴിതാ മരക്കാർ അറബിക്കടലിന്റെ സിംഹത്തെക്കുറിച്ച് മോശം അഭിപ്രായങ്ങൾ പറഞ്ഞത് സിനിമ നിരൂപണം ചെയ്യാൻ ഒട്ടും അർഹതയില്ലാത്തവരെന്ന് തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ.

Advertisements

സിനിമ റിലീസിന് പിന്നാലെ വന്ന നിരവധി മോശം കമന്റുകൾ വലിയ ചർച്ചയായെന്നും എന്നാൽ അതെല്ലാം സിനിമ കാണാത്തവരാണ് ചെയ്തതെന്നും മോഹൻലാൽ ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മരക്കാറിനെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു എന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read
ഒട്ടും സുന്ദരിയല്ല, ഒട്ടും ആകർഷണിയത ഉള്ളവളല്ല, പൊക്കമില്ല, വണ്ണമില്ല, നിറമില്ല, മുടിയില്ല എന്ന് പറഞ്ഞ് പരിഹസിച്ചവരുണ്ട്: വൈറൽ കുറിപ്പുമായി ആൻസി വിഷ്ണു

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

തിയേറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈം വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് മരക്കാർ എത്തിക്കുകയാണ്. അത് തന്നെ വലിയൊരു അംഗീകാരമാണ്. ഈ സിനിമ മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും നമ്മൾ ഡബ്ബ് ചെയ്തിരുന്നു.

അപ്പോൾ ഇന്ത്യ മുഴുവനും ഉള്ള ആളുകളും ലോകം മുഴുവനും ഉള്ള ആളുകളും ഈ സിനിമ കാണാൻ പോകുന്നു എന്നുളളത് തന്നെ വലിയ കാര്യമാണ്. തീർച്ചയായും മരക്കാറിനെ കുറിച്ച് ഏറ്റവും നല്ല കമന്റുകളാണ് ഞങ്ങൾക്ക് കിട്ടി കൊണ്ടിരിക്കുന്നത്.

തുടക്കത്തിൽ സിനിമ കാണാത്ത ഒരുപാട് പേർ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചർച്ചകൾ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താൻ അർഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങൾ പറഞ്ഞത്.

ഞങ്ങളൊക്കെ പത്ത് നാൽപ്പത് വർഷമായി സിനിമയിൽ നിൽക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അർഹതയുള്ളവർ പറഞ്ഞാൽ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേർ ഈ സിനിമയെ കുറിച്ച് കമന്റുകൾ പറഞ്ഞു.

Also Read
എന്റെ കഷ്ടപ്പാടും വിഷമവും കണ്ട് അയ്യപ്പൻ അനുഗ്രഹിച്ചതാണ് ; ആൽബം വീഡിയോ പങ്കിട്ട് സൂരജ് : അടുത്ത വർഷം ബിഗ്‌സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന് ആരാധകർ!

പക്ഷെ സിനിമ കണ്ടവർക്കാർക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാൻ കഴിയില്ല. അത് തന്നെയാണ് വലിയ അംഗീകാരം. മരക്കാറിനെ ഒരുപാട് പ്രേക്ഷകർ നെഞ്ചോട് ചേർത്തു എന്നതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

Advertisement