Home Entertainment

ദുൽഖർ സൽമാനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്നു, മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന് പിന്നാലെ ദുൽഖറിനൊപ്പവും എത്തുന്നതിന്റെ സന്തോഷത്തിൽ സാനിയ

80

പ്രസസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നടി സാനിയ ഇയപ്പനും പ്രധാന വേഷത്തിൽ. സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അണ് സാനിയ അവതരിപ്പിക്കുക എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തതിന്റെ സന്തോഷം നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ദുൽഖർ സിനിമയുടെ സെറ്റിൽ സാനിയ്‌ക്കൊപ്പമുള്ള ചിത്രം നടി ലക്ഷ്മി ഗോപാലസ്വാമി ഇൻസ്റ്റാഗ്രായിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Advertisements

എന്റെ മലയാളം കേട്ട് ചിരിക്കുന്ന ഇൻസ്റ്റാ സെൻസേഷൻ സാനിയക്കൊപ്പം എന്ന് ലക്ഷി ഗോപാലസ്വാമി കുറിച്ചു. ചിത്രത്തിൽ മികച്ച വേഷത്തിൽ ലക്ഷ്മിയും അഭിനയിക്കുന്നുണ്ട്. ദുൽഖറും റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്.

ബോളിവുഡ് ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി ചിത്രം വണ്ണിന് ശേഷം ഇരുവരും തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകത കൂടെയുണ്ട്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ദുൽഖർ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാവും എത്തുക എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം മെഗാസ്റ്റാർ മമ്മൂട്ടിനായകനാകുന്ന ദി പ്രീസ്റ്റാണ് സനിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലും നടി ഭാഗമാകുന്നുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന വേഷം ചെയ്യുന്ന ചിത്രം സൂരജ് ടോം സംവിധാനം ചെയ്യുന്നത്. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കന്നത് പെപ്പർകോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസാണ്.

Advertisement