അത്യാവശ്യം വായ് നോക്കുന്ന ആളാണ് ഞാൻ പക്ഷെ മമ്മൂക്കയെ ഞാൻ വായ് നോക്കിയത് ആയിരുന്നില്ല: വൈറലായ നോടത്തെകുറിച്ച് നിഖിലാ വിമൽ

338

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിൽ ഏറെ ആരാധകരെ സമ്പാദിച്ച നായികാ താരമാണ്
നിഖില വിമൽ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. മഞ്ജു വാര്യർ നായികയായ ഈ ചിത്രത്തിൽ ശക്തമായ ഒരു വേഷം തന്നെയാണ് നിഖില ചെയ്തിരിക്കുന്നത്.

അതേ സമയം ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപെട്ട് കഴിഞ്ഞ ഒരു ദിവസം നടന്ന പത്ര സമ്മേളനത്തിൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മമ്മൂട്ടി ഉത്തരം പറയവേയാണ് നിഖില താരത്തെ നോക്കിയിരുന്നത്.

Advertisements

നിഖിലയുടെ ഈ നോട്ടം ട്രോളന്മാർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഖിലാ വിമൽ . റേഡിയോ മിർച്ചിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നോട്ടത്തിന് പിന്നിലുള്ള കഥ നിഖില വെളിപ്പെടുത്തിയത്.

നിഖിലയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ അത്യാവശ്യം വായ് നോക്കുന്ന ആളാണ്. പക്ഷെ മ്മൂക്കയെ ഞാൻ വായ് നോക്കിയത് ആയിരുന്നില്ല. മമ്മൂക്ക സംസരിച്ചുകൊണ്ടിരുന്നത് ഞാൻ കേട്ടിരുന്ന ഒരു മൊമെന്റ് ആയിരുന്നു. അത് ആ ടൈമിങ്ങിൽ എടുത്തത് കൊണ്ട് വായിൽ നോക്കുന്നത് പോലെയായി പോയി. അത് ബിജിഎമ്മൊക്കെ ഇട്ടു ആളുകൾ ആഘോഷിച്ചു.

സിനിമ കാണാനായി തിയേറ്ററിൽ പോയ സമയത്ത് കുറച്ച് മമ്മൂക്ക ഫാൻസ് എന്റെ അടുത്ത് വന്നു. ഞങ്ങൾക്ക് ഭയങ്കര ദേഷ്യമായിരുന്നു നിങ്ങളോടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ ഞങ്ങളുടെ ഉളളിലുളള മമ്മൂക്കയെയാണ് നിങ്ങൾ നോക്കി കൊണ്ടിരുന്നതെന്ന് പറഞ്ഞു.

പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോൾ ഒരുപാട് ഇഷ്ടം വന്നുവെന്നും അവർ പറഞ്ഞു. എല്ലാ ഫാൻസിനോടും എനിക്ക് പറയാനുളളത്, മമ്മൂക്കയെ ഞാൻ കണ്ണുവയ്ക്കുകയായിരുന്നില്ലെന്നും നിഖില പറഞ്ഞു.

അതേ സമയം ഈ വിഷയത്തിൽ ഐശ്വര്യ ലക്ഷ്മി ഉൾപ്പടെയുള്ളവർ നിഖിലയെ ട്രോളിയിരുന്നു. ‘ഈ ട്രോൾ ഞാനും പങ്കുവെക്കുന്നു, കൊല്ലരുത് എന്നായിരുന്നു ട്രോളിന് ഐശ്വര്യ നൽകിയ കമന്റ്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റിൽ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്.

നടിയുടെ ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അതേ സമയം ലോക്കഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യം തിയ്യറ്ററിലെത്തിയ മമ്മൂട്ടി സിനിമയാണ് ഇത്. ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത ഈ സിനിമ വൻ വിജയത്തിലേക്കാണ് കുതിക്കുന്നത്.

Advertisement