പ്രണവോ ദുൽഖറോ അല്ല മറ്റൊരാൾ ആണ്: താരപുത്രന്മാരിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ ആരെന്ന് വെളിപ്പെടുത്തി ജയറാം

12479

മിമിക്രി രംഗത്ത് നിന്നും പത്മരാജൻ സിനിമയിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർ താരമായി മാറിയ നടനാണ് ജയറാം. അഭിനയം തുടങ്ങിയ നാൾ മുതൽ ഇന്നുവരെ മലയാള സിനിമാ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ട താരമാണ് ജയറാം.

മലയാളത്തിന്റെ ജനപ്രിയ നായകന്റെ റോളിൽ അനേകനാളുകൾ തുടർന്നിട്ടുള്ള വ്യക്തി കൂടിയാണ് ജയറാം. നടി പാർവ്വതിയെ പ്രണയിച്ച വിവാഹം കഴിച്ച അദ്ദേഹത്തിന് കാളിദാസ്, മാളവിക എന്നീ രണ്ട് മക്കളും ഉണ്ട്. കാളിദാസ് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടനായി വളർന്ന് കഴിഞ്ഞു. മാളവിക ഉടൻ സിനിമയിലേക്ക് അരങ്ങേറും എന്നാണ് അറിയുന്നത്.

Advertisements

അതേ സമയം മലയാള സിനിമയിലെ താരപുത്രന്മാരിൽ തനിക്ക് ഏറ്റവും പ്രിയങ്കരൻ ആരാണെന്ന് അടുത്തിടെ ജയറാം വെളിപ്പെടുത്തിയിരുന്നു. കാളിദാസ് എന്റെ മകനായത് കൊണ്ട് ഞാൻ ഒഴിവാക്കുന്നു, പിന്നെ പ്രണവ് മോഹൻലാലുമായി എനിക്ക് അത്ര അടുപ്പമില്ല.

Also Read
എനിക്ക് അതിനോട് വ്യക്തിപരമായി താൽപ്പര്യമില്ല പക്ഷെ സിനിമയ്ക്ക് വേണ്ടി ചെയ്യും; നിമിഷ സജയൻ അന്ന് പറഞ്ഞത്

ഞാൻ കുട്ടിക്കാലത്ത് പ്രണവിനെ അങ്ങനെ കണ്ടിട്ടില്ല. ദുൽഖറിനെ അവന്റെ കുഞ്ഞുനാള് തൊട്ടേ എനിക്ക് അറിയാം.
ഞാൻ ഒരുപാട് എടുത്തോണ്ട് നടന്നിട്ടുണ്ട്. പക്ഷെ ഇതിലൊക്കെ ഉപരി എന്റെ വീട്ടിലെ ഒരാളെ പോലെ മകൻ കാളിദാസിനെ പോലെ എനിക്ക് തോന്നിയിട്ടുള്ളത് ഗോകുൽ സുരേഷാണ്.

സുരേഷ് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. പാർവതിക്കും സുരേഷ് ഒരു ജ്യേഷ്ഠ സഹോദരനാണ്. അത് കൊണ്ട് തന്നെ യുവതാരങ്ങളിൽ അല്ലെങ്കിൽ താരപുത്രന്മാരിൽ എനിക്ക് ഏറ്റവും അടുപ്പമുള്ളത് ആരാണ് എന്ന് ചോദിച്ചാൽ ഞാൻ ഗോകുൽ സുരേഷിന്റെ പേര് പറയുമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

സുരേഷ് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. പാർവതിക്കും സുരേഷ് ഒരു ജ്യേഷ്ഠ സഹോദരനാണ്. അത് കൊണ്ട് തന്നെ യുവതാരങ്ങളിൽ അല്ലെങ്കിൽ താരപുത്രന്മാരിൽ എനിക്ക് ഏറ്റവും അടുപ്പമുള്ളത് ആരാണ് എന്ന് ചോദിച്ചാൽ ഞാൻ ഗോകുൽ സുരേഷിന്റെ പേര് പറയും എന്നുമായിരുന്നു ജയറാം പറഞ്ഞത്.

Also Read
ആഴ്ചയിൽ നാലു ദിവസവും മമ്മൂട്ടിയുടെ ഇടി മേടിക്കുന്ന അവസ്ഥയായിരുന്നു അന്ന്; മോഹൻലാൽ വില്ലനായി നടന്ന കാലത്തെ പറ്റി പ്രിയദർശൻ

Advertisement