എനിക്ക് അതിനോട് വ്യക്തിപരമായി താൽപ്പര്യമില്ല പക്ഷെ സിനിമയ്ക്ക് വേണ്ടി ചെയ്യും; നിമിഷ സജയൻ അന്ന് പറഞ്ഞത്

12024

വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളത്തിൽ മികച്ച സ്വാഭാവിക വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് യുവ നടി നിമിഷ സജയൻ. ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് എത്തിയത്.

ഒരു കുപ്രസിദ്ധ പയ്യൻ, മാലിക്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഈട, തുടങ്ങി നിരവധി സിനിമകളിലുടെ മികച്ച അഭിനയം കാഴ്ചവെച്ച് ധാരാളം അഭിനന്ദനങ്ങൾ താരം നേടിയെടുത്തിരുന്നു. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന അവാർഡും നിമിഷ സജയന് ലഭിച്ചിട്ടുണ്ട്.

Advertisements

അതേ സമയം നേരത്തെ ഒരു ടിവി ഷോയിൽ മേക്കപ്പ് ഇടുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് നിമിഷ പറഞ്ഞിരുന്നു. മുൻ സിനമാ താരവും ആനീസ് കിച്ചൻ അവതാരകയുമായ ആനിയുടെയും നിമിഷയുടെയും പ്രസ്താവനക്ക് എതിരെ അക്കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ പ്രതിഷേധങ്ങൾ നടന്നിരുന്നു.

Also Read
രണ്ടാളും ചെറുപ്പക്കാരാണ്, നാൽപത് വയസേ ഉള്ളു, ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്: ധനുഷ് മീന വിവാഹത്തെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെ

നടി ആനി ഇതിന് മറുപടിയായി വന്നതിന് പിന്നാലെ നിമിഷയും തനിക്ക് പറയാനുള്ള കാര്യങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്.

nimisha-sajayan-7

എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? എന്നത്. അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട്.

കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകയും ചെയ്യും.

അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ് മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും. എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ ക്കുറിപ്പ് നൽക്കുന്നു. വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കു എന്നായിരുന്നു അന്ന് നിമിഷ കൊടുത്ത മറുപടി.

Also Read
ആഴ്ചയിൽ നാലു ദിവസവും മമ്മൂട്ടിയുടെ ഇടി മേടിക്കുന്ന അവസ്ഥയായിരുന്നു അന്ന്; മോഹൻലാൽ വില്ലനായി നടന്ന കാലത്തെ പറ്റി പ്രിയദർശൻ

Advertisement