രണ്ടാളും ചെറുപ്പക്കാരാണ്, നാൽപത് വയസേ ഉള്ളു, ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്: ധനുഷ് മീന വിവാഹത്തെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെ

12644

തെന്നിന്ത്യൻ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നമ്പർ വൺ നായികാ നടിയാണ് താരസുന്ദരി മീന. ബാല താരമായി സിനിമയിലേക്ക് കടന്നുവന്ന് അതിന് ശേഷം നായികയായി നിരവധി സിനിമകളിൽ അഭിനയിച്ച് താരം സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുക ആയിരുന്നു.

എല്ലാ തെന്നിന്ത്യൻ ഭാഷകളിലും സജീവമായ മീനയ്ക്ക് മലയാളത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിന് കാരണം മീനയുടെ പിതാവ് തമിഴ്നാട് സ്വദേശിയും മാതാവ് കണ്ണൂർ സ്വദേശിനിയും ആയതിനാൽ ആയിരുന്നു. ബാലതാരമായി അഭിനയിച്ച് തിരക്ക് വർദ്ധിച്ചതോടെ എട്ടാം ക്ലാസിൽ പഠനം നിർത്തുകയും പിന്നീട് സ്വകാര്യ കോച്ചിങ് സൗകര്യത്തോടെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കുകയും ചെയ്തു.

Advertisements

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം മീന അഭിനയിച്ചിട്ടുണ്ട്. അവയിൽ എടുത്തു പറയേണ്ടത് താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള അഭിനയമാണ്.

Also Read
എല്ലാം ഉപേക്ഷിച്ച് പ്രണയിച്ചവന്റെ കൈപിടിച്ചിറങ്ങി, ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി അടുക്കളയിലേക്ക് അരങ്ങേറി, ഒടുവില്‍ ആകെ സമ്പാദ്യമായ ജീവിതം ഒഴുകിപ്പോകുന്നത് മരവിപ്പോടെ കണ്ടുനിന്നവള്‍, വൈറലായി കുറിപ്പ്

നിരവധി ഹിറ്റ് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ വർണ്ണപ്പകിട്ട് ആയിരുന്നു ആദ്യമായി ഇവർ ജോഡിയായി അഭിനയിച്ച ചിത്രം. ഏറ്റവും അവസാനം ഒരുമിച്ച് എത്തിയത് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും. മോഹൻലാലിന്റെ ഭാഗ്യനായിക എന്ന വിളിപ്പേരും മീനയ്ക്കുണ്ട്.

ബാലതാരമായി അഭിനയം തുടങ്ങിയ മീനയുടെ അദ്യ സിനിമ ശിവാജി ഗണേശന് ഒപ്പമായിരുന്നു. പിന്നീട് മലയാളത്തിലും ബാലതാരമായി മീന അഭിനയിച്ചു. അതേ സമയം മലയാളികളുടെ ഈ പ്രിയ താരം വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

2022 ജൂൺ 28നാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്വെയർ എൻജിനീയറുമായ വിദ്യാ സാഗർ അന്തരിച്ചത്. ഭ ർത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന.

എന്നാൽ ഇപ്പോൾ സിനിമാ മേഖലയിൽ ചർച്ചയാകുന്നത് തമിഴ് നടൻ ബെയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തളാണ്. നടൻ ധനുഷും മീനയും തമ്മിൽ വിവാഹിതരാവാൻ പോവുന്നു എന്ന തരത്തിലാണ് പ്രചരണം. യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകൾ നടത്തുന്ന താരമാണ് ബെയിൽവാൻ രംഗനാഥൻ.

ഭാര്യ ഐശ്വര്യ രജനികാന്തുമായി വേർപിരിഞ്ഞ ധനുഷ് മീനയെ ഈ വരുന്ന ജൂലൈയിൽ വിവാഹം കഴിക്കാൻ സാധ്യതയുണ്ടെന്ന് രംഗനാഥൻ പറയുന്നു. രണ്ടാളും ചെറുപ്പക്കാരാണ്, നാൽപത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോൾ അവരുടെ ശരീരം പലതും ആവശ്യപ്പെടും.

അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതിൽ തെറ്റൊന്നുമില്ല. ചിലപ്പോൾ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം എന്നാണ് ബെയിൽ വാൻ പറയുന്നത്. തമിഴ്, തെലുങ്ക്, മലയാളം സനിമകളിൽ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ടെലിവിഷൻ ഹോസ്റ്റ് ആയും മെന്റർ ആയും വിധി കർത്താവായും പ്രേക്ഷകർക്ക് മുന്നിലെത്തിയ മീന മിനിസ്‌ക്രീൻ പ്രേമികളുടെയും ഇഷ്ടതാരമാണ്. മീന റൗഡി ബേബി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിയ്ക്കവെ ആയിരുന്നു ഭർത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം.

ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയൽ ആയിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. തെരി എന്ന ചിത്രത്തിൽ വിജയ്യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.

Also Read
എന്നെ തേടി ഒരാൾ ഹൈദരാബാദ് വരെ വന്നു, ഇത്രയും ദൂരം എന്നെ തേടി വരാൻ മാത്രം എന്താണ് ഇരിക്കുന്നത്; തുറന്ന് ചോദിച്ച് അനിഖ

Advertisement