എല്ലാം ഉപേക്ഷിച്ച് പ്രണയിച്ചവന്റെ കൈപിടിച്ചിറങ്ങി, ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി അടുക്കളയിലേക്ക് അരങ്ങേറി, ഒടുവില്‍ ആകെ സമ്പാദ്യമായ ജീവിതം ഒഴുകിപ്പോകുന്നത് മരവിപ്പോടെ കണ്ടുനിന്നവള്‍, വൈറലായി കുറിപ്പ്

3151

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

Also Read: തലയില്‍ രണ്ട് സ്റ്റിച്ചുണ്ട്, സഹിക്കാന്‍ പറ്റാത്ത വേദനയാണ്, തലയില്‍ പരിക്ക് പറ്റിയ വിവരം ആരാധകരെ അറിയിച്ച് അമൃത സുരേഷ്

മഞ്ജുവിനെ കുറിച്ച് സുഹൃത്ത് സിന്‍സി അനില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്. പ്രണയിച്ചതിന്റെ പേരില്‍ കൊടുമുടിയില്‍ നിന്ന തന്റെ കലാജീവിതം ഉപേക്ഷിച്ച് അവന്റെ ഭാര്യയായി വന്നുവെന്നും ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കൈയ്യടികളുടെയും അവാര്‍ഡുകളുടെയും ലോകം വേണ്ടെന്ന് വെച്ച് അടുക്കളയിലേക്ക് അരങ്ങേറിയെന്നും കുറിപ്പില്‍ പറയുന്നു.

ഒത്തിരി പേര്‍ എതിര്‍ത്തുവെങ്കിലും തന്റെ കരിയര്‍ വേണ്ടെന്ന് വെച്ചു. മകളെ പൊന്നുപോലെ വളര്‍ത്തിയെന്നും തനിക്ക് നഷ്ടമായത് മകളിലൂടെ നേടിയെടുക്കണമെന്ന് കരുതിയെന്നും വലിയൊരു ചതി നടക്കുന്നുവെന്ന് ലോകം മുഴുവന്‍ അറിഞ്ഞപ്പോഴും അവള്‍ തന്റെ ഭര്‍ത്താവിനെ വിശ്വസിച്ചുവെന്നും സിന്‍സി പറയുന്നു.

Also Read: എന്നെക്കുറിച്ച് മോശം വാക്കുകള്‍ പറഞ്ഞത് ഏറ്റവും അടുപ്പമുള്ളയാളായിരുന്നു, ശരിക്കും വേദനിപ്പിച്ചു, ഞാന്‍ ഇറങ്ങിപ്പോയി, തുറന്നുപറഞ്ഞ് വിദ്യ ബാലന്‍

ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് തന്റെ അത്രയും കാലത്തെ സമ്പാദ്യമായ ജീവിതം ചേമ്പിലത്താളിലെ വെള്ളം ഊര്‍ന്നുപോകുന്നത് പോലെ അവള്‍ മരവിപ്പോടെ നോക്കി നിന്നുവെന്നും കുറിപ്പില്‍ പറയുന്നു.

Advertisement