എന്നെ തേടി ഒരാൾ ഹൈദരാബാദ് വരെ വന്നു, ഇത്രയും ദൂരം എന്നെ തേടി വരാൻ മാത്രം എന്താണ് ഇരിക്കുന്നത്; തുറന്ന് ചോദിച്ച് അനിഖ

2673

ബാലതാരമായി എത്തി പിന്നീട് തെന്നന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിന്റെ യുവതാരം ആസിഫ് അലിയുടെ മകളയായി കഥ തുടരുന്നു എന്ന ചിത്രത്തിലുടെ ആണ് അനിഖ സുരേന്ദ്രൻ സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധ നേടാനും പിന്നീട് നായികയായി മറുവാനും താരത്തിന് കഴിഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് ശേഷം തമിഴിലേക്ക് എത്തിയ താരം തല അജിത്തിന്റെ ഒപ്പം യെന്നൈ അറിന്താൽ, വിശ്വാസം എന്നിങ്ങനെ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടി.

Advertisements

ഭാസ്‌ക്കർ ദി റാസ്‌ക്കൽ, ദി ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ അനിഖ ഇപ്പോൾ ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ച താരത്തിന് ഇപ്പോഴും ആരാധകർക്ക് കുറവ് ഒന്നുമില്ല.

Also Read
തലയില്‍ രണ്ട് സ്റ്റിച്ചുണ്ട്, സഹിക്കാന്‍ പറ്റാത്ത വേദനയാണ്, തലയില്‍ പരിക്ക് പറ്റിയ വിവരം ആരാധകരെ അറിയിച്ച് അമൃത സുരേഷ്

ഇപ്പോഴിതാ തന്നെ കാണാൻ വേണ്ടി ഒരു ആരാധകൻ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് താരം. തന്നെ പിന്തുടർന്ന് ഹൈദാഹരബാദ് വരെ എത്തിയ ഒരു ആരാധകനെ കുറിച്ചാണ് അനിഖ പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടിട്ടായിരുന്നു അയാൾ തന്നെ തേടിയെത്തിയത്.

anikha-5

ഒരിക്കൽ താൻ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിട്ടപ്പോൾ അതിന്റെ കൂടെ ലൊക്കേഷനും ഇട്ടിരുന്നു. ആ ലൊക്കേഷൻ പിന്തുടർന്നാണ് അയാൾ തന്റെ അടുത്തെത്തിയതെന്ന് അനിഖ പറയുന്നു. പക്ഷെ അത്രയും കഷ്ട്ടപെട്ട് അയാൾ തന്നെ കാണാൻ വന്നപ്പോൾ ആ കൂടിക്കാഴ്ച നോർമൽ ആയിരുന്നു. അയാൾ വന്ന് തന്നോടൊപ്പം ഫോട്ടോയൊക്കെ എടുത്ത് മടങ്ങുകയും ചെയ്തു.

പക്ഷെ തനിക്ക് അതൊരു ക്രീപ് ആയിട്ടുള്ള അനുഭവമായിരുന്നു. ഇത്രയും ദൂരം തന്നെ തേടി ആളുകൾ വരുന്നുവോ, അതിന് മാത്രം എന്താണ് ഇരിക്കുന്നത് എന്ന് താൻ ചിന്തിച്ചുപോയി. ഒരിക്കലും തനിക്ക് അതൊരു മോശം അനുഭവമായിരുന്നില്ല എന്നും അനിഖ പറയുന്നു.

anikha-7

Also Read
തോന്നുന്നത് പോലെ ചെയ്യട്ടെ, ഇഷ്ടമുള്ളത് പോലെ റോബിന്‍ ജീവിക്കട്ടെ, ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടോ, തുറന്നടിച്ച് കിടിലന്‍ ഫിറോസ്

Advertisement