തോന്നുന്നത് പോലെ ചെയ്യട്ടെ, ഇഷ്ടമുള്ളത് പോലെ റോബിന്‍ ജീവിക്കട്ടെ, ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടോ, തുറന്നടിച്ച് കിടിലന്‍ ഫിറോസ്

180

മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ആവേശത്തിലാക്കി മുന്നേറുന്ന റിയാലിറ്റി ഷോ ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ഫിറോസ്. അവതാരകന്‍, പ്രൊഡ്യൂസര്‍ തുടങ്ങിയ നിലകളില്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം ആര്‍ജെ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

ആര്‍ജെ എന്നതില്‍ ഉപരി സമൂഹ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, മോട്ടിവേഷണല്‍ ട്രെയ്‌നര്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. 105 മണിക്കൂര്‍ നീണ്ട ഒരു റോഡിയോ അവതരണത്തിന്റെ പേരില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഫിറോസ് ഇടം നേടിയിട്ടുണ്ട്.

Also Read: എല്ലാം ഉപേക്ഷിച്ച് പ്രണയിച്ചവന്റെ കൈപിടിച്ചിറങ്ങി, ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി അടുക്കളയിലേക്ക് അരങ്ങേറി, ഒടുവില്‍ ആകെ സമ്പാദ്യമായ ജീവിതം ഒഴുകിപ്പോകുന്നത് മരവിപ്പോടെ കണ്ടുനിന്നവള്‍, വൈറലായി കുറിപ്പ്

കിടിലം ഫിറോസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ബിഗ്‌ബോസ് ഹൗസിനുള്ളില്‍ വളരെ ആക്ടിവീണ് ഫിറോസ്. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായ ഡോ റോബിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഫിറോസ്.

റോബിന് ഇഷ്ടമുള്ളത് പോലെ ജീവിക്കാം. അത് നമ്മുടെ മൗലികാവകാശത്തില്‍ നിയമമുണ്ടെന്നും പൊതു സമൂഹത്തില്‍ റോബിന്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്നും പിന്നെ ആര്‍ക്ക് എന്താണ് പ്രശ്‌നമെന്നും റോബിന്റെ അലര്‍ച്ച കൊണ്ട് എല്ലാവര്‍ക്കും ഒരു കണ്ടന്റ് കിട്ടുന്നില്ലേ എന്നും ഫിറോസ് ചോദിക്കുന്നു.

Also Read: അതായിരുന്നു ഞാന്‍ ചെയ്ത മമ്മൂട്ടി ചിത്രം പരാജയപ്പെടാന്‍ കാരണം, ഒടുവില്‍ മനസ്സ് തുറന്ന് ഷാജി കൈലാസ്

അത് കാണുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ പരാതിയില്ല. തനിക്ക് റോബിനെ ഇഷ്ടപ്പെട്ടത് ഷോയുടെ 76ദിവസങ്ങളിലാണെന്നും ബിഗ് ബോസ് സീസണ്‍ നാലിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയായിരുന്നു റോബിനെന്നും ഷോയ്ക്ക് ശേഷമുള്ള അദ്ദേഹത്തെ പറ്റി അന്വേഷിക്കുന്നത് നമ്മുടെ ആരുടെയും ഉത്തരവാദിത്വങ്ങളില്‍ ഒന്നല്ലെന്നും അദ്ദേഹത്തിന് ചെയ്യാന്‍ തോന്നുന്നത് ചെയ്യട്ടെയെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Advertisement