ഒന്നിച്ച് ജീവിച്ചത് 14 വര്‍ഷം, പിരിഞ്ഞത് വളരെ സന്തോഷത്തോടെ, എന്റെ കരിയറില്‍ വളര്‍ച്ചയുണ്ടായത് ഗോപി കാരണം, അഭയ ഹിരണ്മയി പറയുന്നു

1279

നിരവധി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇന്ന് താരം. തന്റെ ഫോട്ടോകളും ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവിങ് ടു ഗെതറിലായിരുന്ന അഭയ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങളായിരുന്നു.

Advertisements

അതേസമയം ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിച്ചതോടെ അഭയ പലപ്പോഴും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇരുവരും തങ്ങളുടെ പത്ത് വര്‍ഷത്തെ ബന്ധമാണ് ഉപേക്ഷിച്ചത്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോള്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

Also Read: എല്ലാം ഉപേക്ഷിച്ച് പ്രണയിച്ചവന്റെ കൈപിടിച്ചിറങ്ങി, ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി അടുക്കളയിലേക്ക് അരങ്ങേറി, ഒടുവില്‍ ആകെ സമ്പാദ്യമായ ജീവിതം ഒഴുകിപ്പോകുന്നത് മരവിപ്പോടെ കണ്ടുനിന്നവള്‍, വൈറലായി കുറിപ്പ്

താന്‍ ഇപ്പോഴാണ് വേറെ ഒരാള്‍ക്ക് വേണ്ടി പാടുന്നത്. ആദ്യമൊക്കെ ഗോപി സുന്ദറിന് വേണ്ടിയായിരുന്നു പാടിയിരുന്നതെന്നും ഗോപിയുടെ കൂടെയുണ്ടായപ്പോഴാണ് പാട്ടിലേക്ക് തിരിഞ്ഞതെന്നും 14 വര്‍ഷത്തോളം തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നുവെന്നും അഭയ പറയുന്നു.

അത്രയും കാലത്തോളം ഹാപ്പിയായിട്ടാണ് ജീവിച്ചത്. വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നും എന്നാല്‍ പിരിഞ്ഞതോടെ നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഗോപിക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിയപ്പോള്‍ തന്റെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നുവെന്നും അഭയ പറയുന്നു.

Also Read: തലയില്‍ രണ്ട് സ്റ്റിച്ചുണ്ട്, സഹിക്കാന്‍ പറ്റാത്ത വേദനയാണ്, തലയില്‍ പരിക്ക് പറ്റിയ വിവരം ആരാധകരെ അറിയിച്ച് അമൃത സുരേഷ്

നമ്മള്‍ തീരുമാനിക്കുന്നത് പോലെയാണ് നമ്മുടെ ജീവിതം. തന്റെ ജീവിതം ഇങ്ങനെയായതില്‍ ഒരു കുറ്റബോധവും തോന്നുന്നില്ലെന്നും ആ ഒരു ബന്ധത്തിലൂടെയാണ് തനിക്ക് വലിയൊരു വളര്‍ച്ചയുണ്ടായതെന്നും പാട്ടുകള്‍ എങ്ങനെയാണ് പഠിക്കേണ്ടതെന്ന് ഗോപി പഠിപ്പിച്ചുതന്നുവെന്നും തന്റെ ജീവിതവും കരിയറും എല്ലാം ഗോപികാരണമാണ് ഉണ്ടായതെന്നും അഭയ പറയുന്നു.

Advertisement