ലോക്ഡൗണിൽ പാവങ്ങൾക്ക് സഹായവുമായി മുന്നോട്ടുവന്ന ഏക പുതുതലമുറ താരം; നടി ഐശ്വര്യ ലക്ഷ്മിയെ അഭിനന്ദിച്ച് സിനിമാ സംഘടന

21

ലോകത്തെ വിറപ്പിക്കുന്ന കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ മേഖല സ്തംഭിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് ഇല്ല, തിയേറ്ററുകൾ തുറക്കുന്നില്ല. അങ്ങനെ സിനിമാ മേഖലയിലെ ദിവസവേതനക്കാർക്ക് ജോലിയും നഷ്ടപ്പെട്ടു.

ഇവർക്ക് സഹായവുമായി മോഹൻലാലും മഞ്ജു വാര്യരും ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ യുവതാരം ഐശ്വര്യ ലക്ഷ്മിയും സഹായവുമായി എത്തിയിരിക്കുകയാണ്. സഹായവുമായി സ്വമേധയാ രംഗത്തെത്തിയ ഏക പുതുതലമുറ താരമാണ് ഐശ്വര്യ ലക്ഷ്മി എന്നാണ് ഫെഫ്ക പറയുന്നത്.

Advertisements

ഇപ്പോഴിതാ ഫെഫ്കയുടെ ഫേസ് ബുക്ക് പേജിലൂടെ ഐശ്വര്യ ലക്ഷ്മിക്ക് നന്ദി അറിയിച്ചിട്ടുണ്ട്. ഫെഫ്കയുടം ഫേസ് ബുക്ക് കുറിപ്പ് പൂർണരൂപം ഇങ്ങനെ:

പ്രിയ ഐശ്വര്യ ലക്ഷ്മി,

ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു. അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സാമ്ബത്തികമായി സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ചതാണ് ‘കരുതൽ നിധി പദ്ധതി.

ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങൾക്കൊപ്പം വ്യവസായ രംഗത്ത് നിന്നും ചലച്ചിത്ര മേഖലയിൽ നിന്നും ധാരാളം സുമനസുകൾ ഈ പദ്ധതിക്കുള്ള പിന്തുണ , ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി. ഉണ്ണിക്കൃഷ്ണനെ അറിയിച്ചു.

ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികൾക്ക് സാമ്ബത്തിക സഹായം നൽകുന്ന വിധത്തിൽ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളർത്താൻ ഇന്ത്യൻ ഫിലിം എപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.

ഫെഫ്കയുടെ ഈ സാമ്ബത്തിക സമാഹരണത്തിൽ മോഹൻലാൽ , മഞ്ജു വാര്യർ എന്നീ സീനിയർ അഭിനേതാക്കൾക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓർക്കുന്നതും അടയാളപ്പെടുത്തുന്നതും .

സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന സഹസംവിധായകരും , ഭക്ഷണം വിളമ്ബുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും, സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും.

ഇങ്ങനെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കയ്ക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർ ഈ സ്നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .

അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്ബന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,ഞങ്ങളോടൊപ്പം കൈകോർത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ, ഫെഫ്കയുടെ അഭിനന്ദനങ്ങൾ.

Advertisement