Home Entertainment Celebrities

ആ കമന്റിന് മറുപടി നൽകും മുമ്പ് ഞാൻ ആലോചിച്ചത് രണ്ട് കാര്യങ്ങൾ: മോശം കമന്റിന് നൽകിയ വൈറൽ മറുപടിയെ കുറിച്ച് അശ്വതി ശ്രീകാന്ത്

125

മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട ്‌വതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർനൈറ്റ് എന്ന പരിപാടിയിലൂടെയാണ് അശ്വതി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.

പിന്നീട് ഫ്‌ളവേഴ്‌സിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ അഭിനേത്രിയുമായി താരം എത്തി. നിരവധി ടെലിവിഷൻ ഷോകളിലും മറ്റു പ്രോഗ്രാമുകളിലും അവതാരകയായി തിളങ്ങിയ അശ്വതിക്ക് ആരാധകരും ഏറെയാണ്.

Advertisements

സേഷ്യൽ മീഡിയയിൽ ഏറെ സജീവമായ അശ്വതി തന്റെ എഴുത്തുകളും, വിശേഷങ്ങളും പുതിയ ഫോട്ടോകളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ഒരു ദിവസം അശ്വതി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റിട്ടയാൾക്ക് താരം നൽകിയ മറുപടി ഏറെ വൈറലായിരുന്നു.

സിനിമാ സീരിയൽ മേഘലയിലെ താരങ്ങളും ആരാധകരും അടക്കം നിരവധി പേർ അശ്വതിയുടെ കമന്റിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തി. ഇപ്പോൾ കമന്റിന് മറുപടി നൽകിയതിനെകുറിച്ച് തുറന്ന് പറയുകയാണ് അശ്വതി. ഒരു മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് അശ്വതി ഇതേ കുറിച്ച് വ്യക്തമാക്കിയത്.

അശ്വതി ശ്രീകാന്തിന്റെ വാക്കുകൾ ഇങ്ങനെ:

മീഡിയയിൽ വന്ന കാലം മുതൽ പല തരത്തിലുള്ള കമന്റുകൾ കാണാറുണ്ട്. പബ്ലിക പ്രോപ്പർട്ടിയായാണ് പലരും നമ്മളെ കാണാറുള്ളത്. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകൾ കാണുമ്പോൾ ഭയങ്കരമായിട്ട് സങ്കടം വരുമായിരുന്നു. ആരും കാണല്ലേയെന്നോർത്ത് പെട്ടെന്ന് കമന്റ് ഡിലീറ്റ് ചെയ്യ്ത് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമായിരുന്നു.

ആരോടും പറയാൻ ധൈര്യമില്ലാതെ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയാണ് ഇപ്പോൾ നമ്മൾക്ക് അതിനോട് വേറൊരു അപ്രോച്ച് വന്നത്. ഞാനെന്തിന് നാണിക്കണം, ഞാനല്ല ഇതിനകത്ത് ചൂളി നിൽക്കേണ്ടത്. ഞാനത് ചെക്ക് ചെയ്തപ്പോൾ ആ പ്രൊഫൈൽ ഒറിജിനലാണ്. അതായിരുന്നു ഭയങ്കര ഷോക്കിങായത്.

ഒറിജിനലായ പ്രൊഫൈലിൽ നിന്ന് മറ്റൊരു ഒറിജിനൽ പ്രൊഫൈലിലേക്ക് വന്ന് ഇങ്ങനെയൊരു കാര്യം പറയണമെങ്കിൽ അതായിരുന്നു എന്നെ ചിന്തിപ്പിച്ചത്, അല്ലാതെ ഇത് എന്നെ പ്രവോക്ക് ചെയ്തിട്ടൊന്നുമില്ല. അയാളുടെ മാതാപിതാക്കളെ പറയുന്നതിനും അപ്പുറത്ത് ഇതിന് മറ്റൊരു മനോഹരമായ പേസ്പെക്റ്റീവുണ്ട്.
ഒരുപാട് പെൺകുട്ടികളാണ് എന്നെ ഫോൺ ചെയ്തത്.

ഇങ്ങനെയുള്ള കമന്റുകൾ വരുമ്പോൾ വല്ലാതെ ചൂളിപ്പോവാറാണ് പതിവ്. അതിനെതിരെ പ്രതികരിക്കാം, ഒരു കുഴപ്പവുമില്ല എന്നൊരു ധൈര്യം തോന്നി. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്. അയാളുടെ കുടുംബത്തെയോ രാഷ്ട്രീയത്തെയോ ചോദ്യം ചെയ്യുന്നതിനോടൊന്നും താൽപര്യമില്ല. ആ കമന്റിനും മറുപടിക്കും വലിയ ദൂരമില്ല. 2 കാര്യങ്ങളാണ് ആലോചിച്ചത്.

മറുപടി കൊടുക്കണോ വേണ്ടയോ എന്നായിരുന്നു ആദ്യം നോക്കിയത്. പ്രൊഫൈൽ ഫേക്കാണോ എന്നായിരുന്നു പിന്നെ നോക്കിയത്. ഞാനിപ്പോൾ മനോഹരമായൊരു അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത് എന്നും താരം വ്യക്തമാക്കുന്നു.

Advertisement