Home Entertainment

എന്റെ ജീവിതത്തിലെ മധുരമായ ഓർമകളിൽ ഏറെ കുറയും മദ്രസ പഠന കാലത്തേത് ആയിരുന്നു, മതപഠനം എന്നാൽ സത്യത്തിൽ വേ ഓഫ് ലൈഫ് ആണ്: ഡയാന ഹമീദ് പറയുന്നു

6398

വളരെ പെട്ടെന്ന് തന്നെ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ഡയാന ഹമീദ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി നടിയാണ് ഡയാന ഹമീദ്. മിനിസ്‌ക്രീൻ അവതാരകയായി എത്തിയ ശേഷമാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്.

സൂപ്പർതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നായകനാക്കി ഹിറ്റ് മേക്കർ ജോഷി ഒരുക്കുന്ന പാപ്പൻ എന്ന ചിത്രത്തിലാണ് ഡയാന ഇപ്പോൾ അഭിനയിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്കിലും സജീവമാണ് താരം. നടിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Advertisements

തന്റെ മദ്രസ പഠനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അഭിമുഖത്തിൽ മദ്രസയെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. ഡയാനയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ഇപ്പോഴും അദ്ദേഹം പതിനാറ് വയസുകാരനെ പോലെ, സുരേഷേട്ടന്റെ ഉള്ളിൽ നല റൊമാൻസുണ്ട്; സുരേഷ് ഗോപിയെ കുറിച്ച് നടി നൈല ഉഷ

മദ്രസയെ കുറിച്ച് പറയുമ്പോൾ ഇന്ന് ഉള്ള ആളുകൾ അതിനെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്. എന്നാൽ സത്യത്തിൽ അത് അങ്ങനെ അല്ല. എന്റെ ജീവിതത്തിലെ മധുരമായ ഓർമകളിൽ ഏറെ കുറയും മദ്രസ പഠന കാലത്തിലേത് ആയിരുന്നു. മതപഠനം എന്നാൽ സത്യത്തിൽ വേ ഓഫ് ലൈഫ് ആണ് എന്നാണ് തന്റെ വിശ്വാസം.

എന്നും താൻ പഠിക്കുന്ന കാലങ്ങളിൽ ഒക്കെ മദ്രസ എന്നാൽ അങ്ങനെ ആയിരുന്നു. അതേ സമയം ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മദ്രസ എന്നാൽ വിദ്യാലയം എന്നേയുള്ളൂ. ബ്രിട്ടീഷ് വിദ്യാഭ്യാസം വരുന്നതിനു മുൻപ് മദ്രാസയാണ് വിദ്യാഭ്യാസം നൽകിയത്. രാജ രാം മോഹൻ റോയ് ഒക്കെ മദ്രാസയിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

മതത്തെ കൃത്യമായി പഠിക്കുവാൻ കഴിഞ്ഞാൽ ഒരു പ്രശ്നവുമില്ല. ഈ ചോദ്യം മനപ്പൂർവ്വം ഒരു വിവാദത്തിനായ് എടുത്തിടുന്ന അവതാരകരും ചാനലുകളുമാണ് പ്രശ്നം. ഡയാനയെ പോലെ അഭിനയ ലോകത്തേയ്ക്ക് വന്നെത്തിയിരിക്കുന്ന ഒരു പുതുമുഖത്തോട് നിങ്ങൾ ഒരു സിനിമ അല്ലെങ്കിൽ അവരുടെ സിനിമ സ്വപ്നങ്ങൾ സങ്കൽപ്പങ്ങൾ അതെപ്പറ്റി അറിയുന്നതിനാകും ഇങ്ങനൊരു ഇന്റർവ്യൂ നടത്തുന്നത്.

Also Read
ഞാൻ തന്നെയാണ് ഉടലിലെ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചത്, ആ കഥാപാത്രം അങ്ങനെ ഓരാളാണ്, ഒഴിവാക്കാൻ കഴിയില്ല: നടി ദുർഗ കൃഷ്ണ

അതിനിടയിൽ ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണെന്ന് പറയേണ്ടത് അവതാരകാനാണ്. മദ്രസ്സ യെന്ന് കേൾക്കുമ്പോൾ എന്തിനാ ചിലർക്ക് ചൊറിയുന്നത്. സത്യം മനസ്സിലാക്കാൻ ശ്രമിക്കുക അല്ലാതെ ആരേലും പറഞ്ഞത് കേട്ട് മുസ്ലിങ്ങളെയോ മദ്രസ്സ യേയോ കുറ്റം പറയരുത് അവിടെ എന്താണ് പഠിപ്പിക്കുന്നത് യെന്ന് അറിയാൻ അവിടെ ഒരുദിവസം പോയി ഇരുന്നു ക്ലാസ് ഒന്ന് കേൾക്ക് എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

Advertisement