അന്ന് രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ആണ് ഭർത്താവ് എന്നോട് ആവശ്യപ്പെട്ടത്: വെളിപ്പെടുത്തലുമായി രംഭ

551

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികയായി വിലസിയിരുന്ന താരസുന്ദരിയാണ് നടി രംഭ. മലയാളികൾക്കും ഏറെ പ്രിയങ്കരിയായിരുന്ന ഈ തെന്നിന്ത്യൻ ഗ്ലാമർ സുന്ദരിയുടെ ശരിയായ പേര് വിജയലക്ഷ്മി എന്നായിരുന്നു. എന്നാൽ അമൃത, രംഭ എന്നീ പേരുകളിലാണ് നടി സിനിമയിൽ അറിയപ്പെട്ടത്.

എംടി ഹരിഹരൻ കൂട്ടുകെട്ടിൽ ഇറങ്ങി സർഗ്ഗം എന്ന ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് രംഭ മലയാള സിനിമയിലേക്ക് എത്തിയത്. മലയാള സിനിമയിൽ എത്തുമ്പോൾ അമൃത എന്നായിരുന്നു താരത്തിന്റെ പേര് പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോൾ രംഭ എന്ന പേര് സ്വീകരിക്കുകയായിരുന്നു താരം.

Advertisements

നിരവധി സൂപ്പർ ഹിറ്റുകൽ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള രംഭ ഒരുപിടി ബോളിവുഡ് സിനിമകളിിലും നൂറോളം മലയാള മടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Also Read
ആ നടൻ മോശമായി സ്പർശിച്ചു, കോമ്പ്രമൈസ് ചെയ്താൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാൾ പറഞ്ഞു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാലാ പാർവ്വതി

രംഭയുടെ ഒരുപാട് മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി, ഭോജ്പുരി തുടങ്ങി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള രംഭ ‘ആ ഒക്കത്തി അടക്കു’ എന്ന തെലുഗു സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. 1992 ൽ വിനീതിന്റെ നായികയായ് സർഗത്തിലൂടെ മലയാളത്തിൽ എത്തി.

കമൽ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ കൂടി വീണ്ടും വിനീതിന്റെ നായികയായി മലയാളത്തിലെത്തിയ താരംപിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറി. സൂപ്പർ താരങ്ങളായ ചിരഞ്ജീവി, രജനികാന്ത്, സൽമാൻ ഖാൻ, അനിൽ കപൂർ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കമൽ ഹസൻ, ഗോവിന്ദ, മമ്മൂട്ടി എന്നിവരുടെ കൂടെയെല്ലാം താരം വേഷമിട്ടു.

ഇടക്കാലത്ത് താരം സിനിമാ നിർമ്മാണ മേഖലയിലും കൈവെച്ചിരുന്നു. സുപ്പർ നടിമാരായ ജ്യോതികയ്ക്കും ലൈലയ്ക്കും ഒപ്പം ചേർന്ന് ത്രീ റോസസ് എന്ന സിനിമയാണ് രംഭ ആദ്യമായ് നിർമ്മിച്ചത്. ചാർലീസ് ആങ്കിൾസ് എന്ന ഹോളിവുഡ് സിനിമയുടെ ഒരു പകർപ്പായിരുന്നു ത്രീ റോസസ്. പക്ഷെ ഈ സിനിമ ഒരു പരാജയമായിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് താരം വിവാഹിതയായത്. വിവഹത്തോടെ സിനിമ വിട്ട താരം ഇപ്പോൾ ഭർത്താവിന് ഒപ്പം അമേരിക്കയിൽ ആണ്. സിനിമ ഉപേക്ഷിച്ച് അമേരിക്കയ്ക്ക് ചേക്കേറിയതിന്റെ കാരണം താരം തുറന്നു പറഞ്ഞിരുന്നു.

വിവാത്തിന് മുമ്പ് ഭർത്താവ് രണ്ടിൽ ഏതെങ്കിലും ഒരു കാര്യം തെരഞ്ഞെടുക്കാൻ തന്നോട് ആവശ്യപ്പെട്ടു. ഒന്നുകിൽ സിനിമ ജീവിതവുമായി ഇന്ത്യയിൽ തന്നെ നിൽക്കുക. അല്ലെങ്കിൽ അമേരിക്കയിലേക്ക് താമസം മാറി അവിടെ സെറ്റിൽ ആവുക. ഞാൻ രണ്ടാമത്തെത് തെരഞ്ഞെടുത്തു. അതോടുകൂടി എന്റെ സിനിമ ജീവിതം ഞാൻ അവസാനിപ്പിച്ചു എന്നായിരുന്നു രംഭ പറഞ്ഞത്.

Also Read
ഇരുപത്തിയഞ്ച് വർഷത്തിന് ഒടുവിൽ അത് നടന്നു, അങ്ങേയറ്റം അഭിമാനവയും സന്തോഷവും: വെളിപ്പെടുത്തലുമായി നടി ഹരിത നായർ

ഇപ്പോൾ മക്കളും ഭർത്താവും ഒത്ത് നല്ല കുടുംബിനിയായി അമേരിക്കയിൽ കഴിയുകയാണ് രംഭ. സോഷ്യൽ മീഡിയയിൽ ഏറെ സജീയായ നടി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ച് മിക്കപ്പോഴും എത്താറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന മക്കളുടെ പിറന്നാൾ വിശേഷങ്ങളും മറ്റും ആരാധകർ ആഘോഷമാക്കാറുമുണ്ട്.

Advertisement