ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം എന്ന സീരിയിൽ. 2020 മെയ് മാസത്തിൽ സംപ്രേഷണം ആരംഭിച്ച പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
തമിഴിലെ സൂപ്പർഹിറ്റ് പരമ്പരായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം പതിപ്പായിരുന്നു സാന്ത്വനം. മലയാളത്തിന്റെ പ്രിയങ്കരിയായിരുന്നു നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത് നിർമ്മിച്ച സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയതും ചിപ്പി തന്നെയായിരുന്നു.

അതേ സമയം ഈ വർഷത്തേയും ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി സാന്ത്വനം സീരിയൽ നിർത്തി വെച്ചിരിക്കുകയാണ്. പുതിയ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യാനില്ലാത്തത് കൊണ്ട് താത്കാലികമായി സീരയിൽ നിർത്തി വെയ്ക്കുകയായിരുന്നു. കൃത്യമായ വിവരം അറിയിച്ചു കൊണ്ടാണ് പരമ്പര നിർത്തിയത്. മറ്റ് പരമ്പരകൾ എല്ലാം പതിവ് പോലെ സംപ്രേഷണം ചെയ്തിരുന്നു.
എന്നാൽ സാന്ത്വനം കാണാതെ വന്നതോടെ പരമ്പര അവസാനിച്ചെന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചു, എന്നാൽ വ്യാജ വാർത്തയിൽ പ്രതികരിച്ച് സാന്ത്വനത്തിലെ താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സീരിയലിനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സജിൻ ടിപി.
തന്റെ ആരാധകരുടെ ചോദ്യത്തിന് ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകുകായിരുന്നു സജിൻ ടിപി. സാന്ത്വനം ഉടൻ തന്നെ തിരിച്ചു വരുമെന്നാണ് സജിൻ പറയുന്നത്. സജിന് ടിപിയുടെ വാക്കുകൾ ഇങ്ങനെ:

സാന്ത്വനം എന്നു തുടങ്ങുമെന്ന് ചോദിച്ച് ഒരുപാട് പേർ തനിക്ക് മെസേജ് അയക്കുന്നുണ്ട്. അതിനാലാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. സർക്കാരിന്റെ പെർമിഷൻ ലഭിച്ചാൽ ഉടൻ സാന്ത്വനം ഷൂട്ട് തുടങ്ങും. സാന്ത്വനം ഫുൾ ടീം ഷൂട്ട് തുടങ്ങാനായി കാത്തിരിക്കുകയാണ്. പഴയതിനെക്കാൾ കൂടുതൽ മനോഹരമായ എപ്പിസോഡുകളും ആയിട്ടായിരിക്കും ഞങ്ങൾ വരിക.
ഇപ്പോൾ ആരാധകർ തന്നുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് നന്ദി, സാന്ത്വനം എത്രയും പെട്ടെന്ന് തുടങ്ങും. എന്നായിരുന്നു സജിൻ പറഞ്ഞത്. നേരത്തെ സാന്ത്വനം ഉടൻ സംപേക്ഷണം ആരംഭിക്കുമെന്ന് അറിയിച്ചു കൊണ്ട് അണിയറ പ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. നിങ്ങൾ നെഞ്ചോട് ചേർത്ത നിങ്ങളുടെ ഇഷ്ട പരമ്പര സാന്ത്വനം അധികം വൈകാതെ തന്നെ പുതിയ എപ്പിസോഡുകളുമായി നിങ്ങളുടെ സ്വീകരണമുറികളിൽ മടങ്ങിയെത്തും.

ഷൂട്ടിങ്ങ് തുടങ്ങുവാനുള്ള സർക്കാർ അനുമതി അധികം വൈകാതെ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. അനുമതി ലഭിച്ചാൽ ഉടൻ തന്നെ സാന്ത്വനം നിങ്ങൾക്ക് മുന്നിലേക്ക് എത്തും. അതുവരെ പ്രിയപ്രേക്ഷകർ ക്ഷമയോടെ കാത്തിരിക്കണം എന്നായിരുന്നു അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്.









