മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കിൽ പിന്നെ എന്തിനാണ് എന്നെ വിവാഹം ചെയ്തതെന്ന് ചിന്തിച്ചു, വിഷമവും തോന്നി: മേതിൽ ദേവിക

54671

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും കൊല്ലത്തിന്റെ എംഎൽഎയുമാണ് മുകേഷ്. ആദ്യ ഭാര്യ സരിതയുമായുള്ള ബന്ധം അവസാനിപ്പിച്ച മുകേഷ് രണ്ടാമത് വിവാഹം കഴിച്ചത് പ്രശസ്ത നർത്തികി മേതിൽ ദേവികയെ ആയിരുന്നു.

ഇപ്പോഴിതാ ഒരു നടൻ എന്ന നിലയിൽ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയിരുന്നു എന്നാണ് ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക പറയുന്നത്. ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ദേവിക വ്യക്തമാക്കി.

Advertisement

മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കിൽ പിന്നെ എന്തിനാണ് വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന് മേതിൽ ദേവിക ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

മേതിൽ ദേവികയുടെ വാക്കുകൾ ഇങ്ങനെ

മുകേഷേട്ടൻ രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല.

അതെന്റെ അജൻഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോൾ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭർത്താവാകുന്നതിനെക്കാൾ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായിയെന്ന് ദേവിക വ്യക്തമാക്കി.

അതേ സമയം നേരത്തെ മുകേഷിന് എതിരെ ഒരാരോപണം വന്നപ്പോളും മേതിൽ ദേവിക പ്രതികരിച്ചിരുന്നു. പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അത്തരത്തിൽ ഉള്ളവരെ മുകേഷ് ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും മേതിൽ ദേവിക പറയുന്നു. എന്നാൽ ഇതിന് ഒന്നും ക്യാമ്പയിൻ നടന്നില്ലെന്നും സ്ത്രീയെന്ന നിലയിൽ ഇതുപോലെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം വരാറുണ്ടെന്നും ഇത്രയും വർഷം മുൻപ് എന്താണ് സംഭവിച്ചതെന്ന് മുകേഷിനോട് ചോദിച്ചപ്പോൾ തനിക്ക് ഓർമയില്ലന്നാണ് അദ്ദേഹം പറഞ്ഞത്.

മുകേഷ് തന്നോട് നുണ പറയില്ലെന്നും ഇ കാര്യങ്ങൾ കേട്ടപ്പോൾ മുതൽ അദ്ദേഹം വിഷമത്തിലാണെന്നും ദേവിക പറഞ്ഞു. പത്തൊൻപത് വർഷം മുൻപ് നടന്ന കാര്യങ്ങളിൽ തനിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തന്നെ വിവാഹം കഴിച്ച ശേഷം സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്ന ആളുകൂടിയാണ് മുകേഷ്. മോശം അനുഭവങ്ങളുണ്ടാകുമ്പോൾ തന്നെ പ്രതികരിക്കണമെന്നും പുരുഷന്മാരെ മാത്രം കുറ്റം പറയാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ദേവിക കൂട്ടിച്ചേർത്തു.

സരിതയുമായി വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്.

നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോൾ എംഎൽഎയുമാണ്.

സരിതയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ദേവികയെ വിവാഹം കഴിക്കുന്നത്. 2002 ൽ ആണ് രാജീവ് നായരെ ദേവിക വിവാഹം കഴിക്കുന്നത്. വിവാഹശേഷം ബൈംഗ്ലൂരിലേക്ക് താമസവും മാറി. ഇരുവർക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്. എന്നാൽ രണ്ടുവർഷത്തിൽ ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേ എത്തി. തുടർന്ന് പാലക്കാട് രാമനാട്ടുകരയിൽ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി.

Advertisement