ദുൽഖർ സൽമാനെ കടത്തിവെട്ടി പുതിയ കിടു റെക്കോർഡ് ഇട്ട് നിവിൻ പോളി

92

മലയാളത്തിലെ യുവ സൂപ്പർതാരങ്ങളാണ് നിവിൻ പോളിയും കുഞ്ഞിക്ക ദുൽഖർ സൽമാനും.
നിവിൻ പോളി നായകനായ പടവെട്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു.

നിവിൻ പോളി ആരാധകർ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആഘോഷിച്ചത് ട്വിറ്ററിൽ ഒരു പുതിയ ഹാഷ് ടാഗ് റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ്.#PadavettuFL എന്ന അവരുടെ ടാഗ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെടുന്ന മലയാളം സിനിമാ പോസ്റ്റർ ടാഗ് ആയി മാറി.

Advertisements

ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ടാഗ് സൃഷ്ടിച്ച റെക്കോർഡ് ആണ് ഈ നിവിൻ പോളി ചിത്രം തകർത്തത്. #KurupSecondLook എന്ന ഹാഷ് ടാഗ് 136.5k ട്വീറ്റുകൾ നേടിയപ്പോൾ പടവെട്ട് ഹാഷ് ടാഗ് നേടിയത് 250.4 k ആണ്.

മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ദി പ്രീസ്റ്റ്, മരക്കാർ എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ഹാഷ് ടാഗുകളും ഇതിനു പുറകിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം കൂടാതെ രാജീവ് രവിയുടെ തുറമുഖം, നവാഗത സംവിധായകർ ഒരുക്കുന്ന ബിസ്മി സ്‌പെഷ്യൽ, ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല എന്നിവയാണ് നിവിൻ പോളിയുടെ ഇനി വരാനുള്ള ചിത്രങ്ങൾ.

അതേസമയം ഷൂട്ടിംഗ് ഇനിയും പൂർത്തിയായിട്ടില്ലാത്ത പടവെട്ടിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നവാഗതനായ ലിജു കൃഷ്ണയാണ്. മലയാളത്തിലെ പ്രശസ്ത യുവ താരമായ സണ്ണി വെയിനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയിനും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അതിഥി വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നായികയായ അദിതി ബാലൻ ആണ്.

സൂര്യ ഫിലിംസ് വിതരണം ചെയ്യാൻ പോകന്ന ഈ ചിത്രത്തിൽ ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ഏതായാലും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

Advertisement