തനിക്ക് ഉണ്ടാകുന്ന കുഞ്ഞിനെ ജാതിയും മതവും ഇല്ലാതെ വളർത്തും: തുറന്നു പറഞ്ഞ് അനു സിത്താര

183

മലയാള തനിമയും നാടൻ സങ്കൽപങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനുസിത്താര സിനിമാലോകത്ത് പ്രേക്ഷകരെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ നടി മലയാളികളുടെ മനസ്സിൽ ഇടം നേടി.

അനു സിത്താര അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ ഏറെയും നാടൻ പെൺകുട്ടിയായി ആയതിനാൽ താരത്തിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ യുവ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

Advertisements

വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു. ഇപ്പോളിതാ തനിക്കൊരു കുട്ടി ഉണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി വളർത്തുമെന്ന് തുറന്ന് പറയുകയാണ് താരം.

Also Read
മൂന്ന് കോടി തന്നെ വേണമെന്ന് നിർബന്ധം, പൂജ ഹെഗ്‌ഡെയെ നിർമ്മാതാക്കൾ ഒഴിവാക്കുന്നു, താരസുന്ദരി പുതിയ സിനിമകളൊന്നും ഇല്ലാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്

ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാതെ സ്‌കൂളിലെ ഞാനെന്റെ കുഞ്ഞിനെ ചേർക്കുകയുള്ളു. പതിനെട്ടു വയസ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ എന്തെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്. മുസ്ലിം പള്ളികളിലും ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലും ഒക്കെ ഞാൻ പോകാറുണ്ട്. ആരാധനയാലങ്ങൾ വളരെയധികം പോസറ്റീവ് എനർജി നൽകുന്ന സ്ഥലങ്ങളാണ്.

എല്ലാവരും പോസറ്റീവ് മനസുമായി ആണ് അവിടേക്ക് എത്താറുള്ളത്. ആ പോസറ്റീവ് എനർജി നമ്മളിലേക്ക് പകരും. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ കുഞ്ഞിനെ വളർത്തു.
താൻ പാതി മുസ്ലീം ആണെന്നാണ് അനു സിത്താര നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

പത്താംക്ലാസ് സർട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്ലിം ആണ്. രേണുകയുടെ അച്ഛൻ അബ്ദുൾ സലാം മുസ്ലീം ആണ്. അമ്മ രേണുകയും അച്ഛൻ സലാമും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിപ്ലവ കല്യാണം ആയതിനാൽ തന്നെ അനു ജനിച്ച ശേഷമാണ് വീട്ടുകാർ പിണക്കം മറന്നത്.

അതിനാൽ വിഷുവും ഓണവും റമസാനുമൊക്കെ അനുവിന്റെ കുടുംബം ആഘോഷിക്കും.അബ്ദുൽ സലാമിന്റെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും താൻ എടുക്കാറുണ്ടെന്നും അനു സിത്താര വളിപ്പെടുത്തുന്നു.

അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടേതും പ്രണയ വിവാഹമാണ്. ശരിക്കും പറഞ്ഞാൽ വിപ്ലവ കല്യാണം. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും’- അനു സിത്താര പറഞ്ഞു. ‘ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ടെന്നുമാണ് അനു സിത്താര പറഞ്ഞത്.

Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ

Advertisement