ജെസ്സിയും കാർത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നു, തൃഷയും ചിമ്പുവും വിവാഹിതരാകുന്നു: അന്തം വിട്ട് ആരാധകർ

74

ഏതാണ്ട് 20 വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന തമിഴ് നടിയാണ് താര സുന്ദരി തൃഷാ കൃഷ്ണൻ. അതേ പോലെ ബാലതാരമായി എത്തി പിന്നീട് തമിഴകത്ത് ലിറ്റിൽ സൂപ്പർസാറ്റാറായി മാറിയ താരമാണ് സിലമ്പരശൻ എന്ന ചിമ്പു

ഇപ്പഴിതാ തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് അഭ്യൂഹം. ജെസ്സിയും കാർത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ തെന്നന്ത്യൻ താരസുന്ദരി തൃഷയും നടൻ ചിമ്പുവും വിവാഹിതരാകാൻ പോകുന്നതായണ് റിപ്പോർട്ട്. ഏതാനും ചില തമിഴ് മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ വാർത്തകളോട് ഇരുവരും ഇതേവരെ പ്രതികരിച്ചിട്ടില്ല.

Advertisements

തൃഷ വിവാഹിതയാകുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടൻ ചിമ്പുവും തൃഷയും വിവാഹിതരാകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിണ്ണൈ താണ്ടി വരുവായാ, അലൈ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ചിമ്പുവും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനിടെ ഗൗതം മേനോൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

ഫിലിം ഫെയർ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. ജെസ്സിയും കാർത്തികും ജീവിതത്തിലും ഒന്നിക്കുന്നു എന്ന കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നയൻതാര, ഹൻസിക എന്നീ താരങ്ങളുമായുള്ള പ്രണയത്തകർച്ചകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ് ചിമ്പു.

മുൻനിര നായികമാരുമായുള്ള പ്രണയത്തകർച്ചയെ തുടർന്ന് താൻ മാനസികമായി വളരെ തളർന്നിരുന്നുവെന്ന് ചിമ്പു വെളിപ്പെടുത്തിയിരുന്നു. നടൻ റാണ ദഗുബതിയുമായി തൃഷ പ്രണയത്തിലാണ് എന്ന വാർത്തകളും നേരത്തെ പ്രചരിച്ചിരുന്നു. നിർമ്മാതാവ് വരുൺ മണിയനെ വിവാഹം ചെയ്യാനിരുന്നെങ്കിലും ആ ബന്ധവും നടി പാതിവഴിയിൽ ഉപേക്ഷിച്ചു.

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ചിമ്പുവും ഏറെ നാൾ പ്രണയത്തിലായിരുന്നു. നയൻതാരയുമായി പിരിഞ്ഞ ചിമ്പു നടി ഹൻസികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഉണ്ടായിരുന്നു.

2010ൽ പുറത്തിറങ്ങിയ, ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. റൊമാന്റിക് ചിത്രമായ വിണ്ണൈത്താണ്ടി വരുവായ സൂപ്പർ ഹിറ്റായിരുന്നു.

Advertisement