മറന്നോ ചാക്കോച്ചന്റെ ഈ നായികയെ, വിവാഹത്തോടെ സിനിമ വിട്ട ചാക്കോച്ചന്റെ ആനി മലയാളികളുടെ ‘പ്രിയ’താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

98

മലയാളികളുടെ മനസ്സ് ഒറ്റ സിനിമയിലൂടെ കീഴടക്കിയ താരമാണ് നടി ദീപ നായർ. ദീപ നായർ എന്ന പേര് പറഞ്ഞാൽ ചിലപ്പോൾ മലയാളികൾക്ക് ഓർമ്മയുണ്ടാകില്ല. പക്ഷെ 2000 ൽ പുറത്തിറങ്ങിയ പ്രിയം എന്ന സിനിമയിലെ ബെന്നിയുടെ പ്രണയിനി ആനിയെന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം.

മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ കുഞ്ചോക്കോ ബോബൻ നായകനായി അഭിനയിച്ച ‘പ്രിയം’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരം പക്ഷേ പിന്നീട് മലയാള സിനിമകളിൽ അഭിനയിച്ചില്ല. താരത്തെ തേടി അവസരങ്ങൾ വന്നിട്ടും തന്റെ പഠനം പൂർത്തിയാക്കാൻ വേണ്ടി സിനിമയോട് ബൈ പറയുകായിരുന്നു .

Advertisements

പഠനത്തിന് ശേഷം ഇൻഫോസിസിൽ ജോലിക്ക് കയറുകയും പിന്നീട് ഓസ്ട്രേലിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന രാജീവ് നായരുമായി വിവാഹിതയാവുകയും ചെയ്തു. വിവാഹം ശേഷം ഭർത്താവിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോയ ദീപ ഇപ്പോൾ അവിടെ കുടുംബത്തോടൊപ്പമാണ്.

രണ്ട് പെൺകുട്ടികളാണ് ദീപക്കുള്ളത്. മൂത്ത മകൾ ശ്രദ്ധ, ഇളയമകൾ മാധവി എന്നിങ്ങനെയാണ്. ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ ഇഷ്ടതാരം മഞ്ജു വാര്യരാണെന്നും മഞ്ജു വാര്യർ ചെയ്തപോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യമുണ്ടെന്നും പറഞ്ഞിരുന്നു.

എന്നാൽ വിവാഹശേഷം കുടുംബജീവിതത്തിൽ ശ്രദ്ധകൊടുത്ത് താരം സിനിമ മേഖല വിട്ടു. ഇപ്പോഴും ദീപയെ ഇഷ്ടമുള്ളവർ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. ദീപയുടെയും മക്കളുടെയും ഫോട്ടോസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. പ്രിയതാരത്തിന്റെ കുടുംബചിത്രങ്ങൾ ആരാധകർ ഇതിന് മുമ്പും ഏറ്റെടുത്തിട്ടുണ്ട്.

രണ്ട് മക്കളുള്ള ദീപയെ കണ്ടാൽ ഇപ്പോഴും ആ പഴയ പ്രിയത്തിലെ ആനിയെ പോലെ തന്നെയുണ്ട്. അന്നത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രിയം. ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിന് നിരവധി ആരാധകരുണ്ട്. കുഞ്ചാക്കോ ബോബൻ നാകനായി 2000 ൽ പുറത്തിറങ്ങിയ പ്രിയം എന്ന സിനിമ ഹിറ്റായിരുന്നു.

പ്രണയ നായകനായ ചാക്കോച്ചൻ തിളങ്ങി നിന്ന സമയത്ത് പുതുമുഖ താരമായിട്ടായിരുന്നു ദീപ നായരുടെ വരവ്. പ്രിയത്തിൽ ആനി എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചത്. ഒറ്റ സിനിമകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പക്ഷേ പിന്നീട് സിനിമ വിടുകയായിരുന്നു.

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിൽ പഠിക്കുമ്പോഴാണ് ദീപ സിനിമയിൽ അഭിനയിച്ചത്. പക്ഷേ പഠനത്തിന് വേണ്ടി പിന്നീട് സിനിമ തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. പക്ഷേ അപ്പോഴേക്കും ഇൻഫോസിസിൽ ജോലി ലഭിച്ചു.

പ്രിയം സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തുകയുണ്ടായി. ദേവദൂതൻ, ചക്രം എന്നീ സിനിമകളിൽ വേഷം ലഭിച്ചിരുന്നു. പക്ഷേ ദീപ എല്ലാം ഉപേക്ഷിച്ച് പഠനത്തിനായും കുടുംബത്തിനായും മാറി നിൽക്കുകയായിരുന്നു.

പ്രിയതാരത്തിന്റെ കുടുംബചിത്രങ്ങൾ ആരാധകർ ഇതിന് മുമ്പും ഏറ്റെടുത്തിട്ടുണ്ട്. രണ്ട് മക്കളുള്ള ദീപയെ കണ്ടാൽ ഇപ്പോഴും ആ പഴയ പ്രിയത്തിലെ ആനിയെ പോലെ തന്നെയുണ്ട്. അന്നത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രിയം.

Advertisement