മാർക്കറ്റിൽ പോയി സാധനം വാങ്ങിക്കുന്നത് പോലെയല്ലല്ലോ വിവാഹം, ആലോചനകൾ വരുന്നുണ്ട്: വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ബാല

31

മലയാളികൾക്ക് ഏറെക്കാലമായി സുപരിചിതനായ താരമാണ് ബാല. തമിഴ് നാട്ടുകാരനാണെങ്കിലും ബാല കുടുതലും അഭിനയിച്ചിരിക്കുന്നത് മലയാള സിനിമകളിലാണ്. ഇടക്കാലത്ത് ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്ത് കേരളത്തിന്റെ മരുമകൻ ആയെങ്കിലും പിന്നീട് ആ ബന്ധം പിരിയുകയായിരുന്നു.

ഇപ്പോഴിതാ തന്റെ പുനർ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബാല രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ അടുത്ത സുഹൃത്ത് ഡോക്ടർ മോൻസണ്ണുമായുള്ള സംസാരത്തിനിടെയാണ് താരത്തിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചത്.

Advertisements

ഈ അഭിമുഖത്തിൽ എന്തും ബാലയോട് ചോദിക്കാമെന്നുളളതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യം. എന്തിനാണ് ഇനിയും ബാച്ചിലറായി ജീവിക്കുന്നത് സിനിമയ്ക്ക് വേണ്ടിയാണോ അതോ ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിച്ചാൽ മതിയെന്നുള്ള തീരുമാനം കൊണ്ടാണോ? എന്നായിരുന്നു ഡോക്ടറിന്റെ ചോദ്യം.

എന്നാൽ ചിരിച്ച് കൊണ്ടാണ് ഡോക്ടറിന്റെ ചോദ്യത്തിന് ബാല ഉത്തരം നൽകിയത്. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണ്. നമ്മൾ മാർക്കറ്റിൽ പോയി സാധനം വാങ്ങിക്കുന്നത് പോലെയല്ല വിവാഹം. അത് ജീവിതത്തിൽ സംഭവിക്കേണ്ടതാണ്.

നമ്മുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, കൂടാതെ നമ്മുടെ കൂടെയുള്ളവർ അങ്ങനെ എല്ലാവരും പോസിറ്റീവായി നിന്നാൽ മാത്രമേ ജീവിതത്തിൽ നമുക്ക് വിജയിക്കാൻ കഴിയുകയുള്ളൂ. അത് വിവാഹം മാത്രമല്ല ഏതൊരു ബന്ധത്തിലായാലും അങ്ങനെയാണ്. നല്ല കാര്യം സംഭവിക്കുമ്പോൾ സംഭവിക്കുമെന്നും വീഡിയോയിൽ പറയുന്നു.

നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നതിനോടൊപ്പം തന്നെ ഉടനെ വിവാഹം ഉണ്ടാകുമോ എന്നും ഡോക്ടർ ചോദിക്കുന്നുണ്ട്. വിവാഹാലോചനകളൊക്കെ വരുന്നുണ്ടെന്നും നമുക്ക് കാത്തിരിക്കാം എന്നയിരുന്നു ബാലയുടെ മറുപടി.

ആദ്യം ലോകം ഒന്ന് ശരിയാകട്ടെ, ബാല കൂട്ടിച്ചേർത്തു. ബാലയ്ക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും നല്ലൊരു കുടുംബ ജീവിതം ആശംസിച്ചിരിക്കുകയാണ് താരത്തിന്. വളരെ വേഗം തന്നെ മനസ്സിന് ചേർന്ന ആളെ കിട്ടട്ടേ എന്നും ആരാധകർ പറയുന്നു. ബാലയുടെ പുതിയ യുട്യൂബ് ചാനലിന് എല്ലാവിധ ആശംസകളും പ്രേക്ഷകർ നേരുന്നുണ്ട്.

Advertisement