മലയാളി സിനിമാ സീരിയൽ പ്രേക്ഷകർക്ക് സീരിയലുകളിലൂടെയും സിനിമയിലൂടെയും എറെ സുപരിചിതയാണ് നടി വീണ നായർ. ഫളവേഴ്‌സ് ചാനലിലലെ തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് വീണാ നായർ പ്രേക്ഷകമനസിൽ ഇടം പിടിച്ചത്.
ബിജു മേനോൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് വീണ. ഇപ്പോൾ നിരവധി അവസരങ്ങളാണ് വീണയെ തേടിയെത്തുന്നത്.
ഈ വേളയിലാണ് ബിഗ്‌ബോസിലേക്കും വീണ എത്തുന്നത്. 3 വയസുള്ള മകനെ പിരിഞ്ഞാണ് വീണ ഷോയിൽ എത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബിഗ്ബോസ് അവസാനിച്ച ശേഷം വിശേഷങ്ങൾ പങ്കുവച്ച് വീണ എത്തിയിരുന്നു.
പുറമേ കാണുന്ന പാവം സ്വാഭാവത്തെക്കാളും വീണയുടെ മറ്റൊരു മുഖവും ബിഗ്ബോസിൽ കണ്ടിരുന്നു. എന്തിനും നന്നായി പ്രതികരിക്കുന്ന ആളുകൂടിയാണ് വീണ്. മുൻപ് ജസ്ലയോട് ബിഗ്ബോസിൽ വീറും വീശിയോടെയും സംസാരിച്ച താരത്തെകണ്ട് ആരാധകർ അമ്പരന്നിരുന്നു.
തന്റെ കുഞ്ഞിന്റെ വിശേഷങ്ങളും ഭർത്താവുമൊത്തുള്ള വിശേഷങ്ങളുമൊക്കെ വീണ നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ബിഗ്ബോസിലെ മറ്റു താരങ്ങളുമായി നടത്താറുള്ള സൗഹൃദ സംഭാഷണങ്ങളും അവരുടെ ചിത്രങ്ങൾക്ക് നൽകുന്ന വളരെ സരസവും രസകരവുമായ കമന്റുകളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഒരു പോസ്റ്റിന് താഴെ അശ്ലീല കമന്റ് കുറിച്ചയാളെ തുറന്ന് കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് വീണ. ജോൺസൺ തോമസ് എന്ന പേരിലുള്ള അക്കൌണ്ടാണ് വീണ തുറന്ന് കാട്ടിയിരിക്കുന്നത്.
ഓരോ നെഗറ്റീവ് കമൻസ് കാണുമ്‌ബോഴും പോട്ടെ പോട്ടെ എന്ന് വെക്കുമായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും കുറിച്ചുകൊണ്ടാണ് വീണ രംഗത്തെത്തിയിരിക്കുന്നത്. നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കുമെന്നും വീണ കുറിച്ചിരിക്കുന്നു.
വീണയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേർ എത്തിയിട്ടുണ്ട്.