എന്റെ ഭാര്യയ്ക്ക് വണ്ണം കൂടിയതിൽ എനിക്കോ എന്റെ വീട്ടുകാർക്കോ എന്റെ കുഞ്ഞിനോ പ്രശ്നമില്ല: പൊണ്ണത്തടിച്ചി, അമ്മച്ചി എന്ന് വിളിച്ച് കളിയാക്കുന്നവർക്ക് എതിരെ തുറന്നടിച്ച് നിരഞ്ജൻ

500

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജൻ നായർ. രാത്രിമഴ, മൂന്നുമണി, പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് നിരഞ്ജൻ സുപരിചിതനായി മാറുന്നത്.

ഇപ്പോളിതാ ബോഡി ഷെയിമിങിന് എതിരെ രംഗത്ത് എത്തിയിരിയ്ക്കുകയാണ് നിരഞ്ജനും ഭാര്യയും. ഇവരുടെ യൂട്യൂബ് ചാനലിനു താഴെ വരുന്ന കമന്റുകളെക്കുറിച്ചാണ് പ്രതികരണം. ഗർഭിണിയായ ശേഷം ഭാര്യ പൊണ്ണത്തടിച്ചിയായല്ലോ, അമ്മച്ചിയെ പോലുണ്ടല്ലോ എന്നൊക്കെയാണ് ചില കമന്റുകൾ.

Advertisements

പണ്ട് മുതലേ വണ്ണം വച്ചതിനെ കുറിച്ചുള്ള വിമർശനങ്ങൾ ഞാൻ കേൾക്കുന്നുണ്ട്. ഇപ്പോഴാണ് അതിന് ബോഡി ഷെയിമിങ് എന്ന പേര് വന്നത്. തടിച്ചവർക്കും, കറുത്തവർക്കും ഒന്നും ഇവിടെ ജീവിക്കേണ്ടേ. ഓരാൾക്ക് തടിച്ച് ബബ്ലിയായിട്ട് ഇരിക്കാനാണ് ആഗ്രഹം എങ്കിൽ അയാൾ അങ്ങനെ ജീവിയ്ക്കട്ടെ.

Also Read
ഇനി അമ്മ അവിടേക്ക് പോകരുത്, അത് ടെൻഷൻ കൂട്ടുന്ന നരകം ആണെന്നാണ് മോൻ പറയുന്നത്, വെളിപ്പെടുത്തലുമയാി ധന്യ മേരി വർഗീസ്

കറുത്ത നിറം ഇഷ്ടമുള്ളവരും ഉണ്ടാവും, അവരെ അവരുടെ ഇഷ്ടത്തിന് വിടുക. അത് അവരുടെ വ്യക്തിസ്വാതന്ത്രമാണ്. ജീവിതത്തിലും ജോലി സ്ഥലത്തും ഒക്കെയുള്ള ഫ്രസ്ട്രേഷൻ ചിലർ തീർക്കുന്നത് ഇത്തരത്തിൽ മറ്റുള്ളവരെ കുറിച്ച് കുറ്റം പറഞ്ഞ് കൊണ്ടാണ് എന്നും, അവർക്ക് അതിലൂടെ ഒരു സുഖം ലഭിയ്ക്കുന്നുണ്ടാവും.

മറ്റൊരു കാര്യം പ്രസവ ശേഷം വണ്ണം വയ്ക്കുന്നതിനെ കുറിച്ച് സ്ത്രീകൾ തന്നെ മോശം കമന്റ് ഇടുമ്പോഴാണ് കഷ്ടം തോന്നുന്നത്. രാകുയിൽ എന്ന സീരിയൽ ചെയ്യുന്ന സമയത്ത്, ഈ തടിയൻ എങ്ങിനെയാണ് റൊമാൻസ് ചെയ്യുന്നത് ഇയാളെ മാറ്റൂ എന്നൊക്കെ പറഞ്ഞ് കമന്റുകൾ വരുമായിരുന്നു.

നോക്കിയപ്പോൾ ഒരേ ഒരു ആളാണ് എല്ലാത്തിനും കമന്റ് ഇടുന്നത്. അയാളുടെ പ്രൊഫൈലും കമന്റും ഞാൻ സ്‌ക്രീൻപ്രിന്റ് എടുത്ത് ഷെയർ ചെയ്തതോടെ പിന്നെ ആ വഴിക്ക് വന്നിട്ടില്ല. എന്റെ ഭാര്യയ്ക്ക് വണ്ണം കൂടിയതിൽ എനിക്ക് പ്രശ്നമില്ല, എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, എന്റെ കുഞ്ഞിന് പ്രശ്നമില്ല, എന്നെ അടുത്തറിയാവുന്നവർക്ക് പ്രശ്നമില്ല.

പ്രശ്നം ഞങ്ങളെ ഒരു തരത്തിലും ബാധിക്കാത്തവർക്ക് ആണ്. നിങ്ങൾ എയ്തുവിടുന്ന അമ്പ് തറിക്കുന്ന ആൾക്ക് വേദനിയ്ക്കുന്നത് ഏത് തരത്തിലാണെന്ന് മനസ്സിലാക്കണം. കാഴ്ചപാടുകളും, മറ്റുള്ളവരെ കുറിച്ചുള്ള നിങ്ങളുടെ ധാരണയും മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ എന്നും നിരഞ്ജൻ നായർ പറയുന്നു.

Also Read
നിന്നിൽ നിന്നും കണ്ണെടുക്കാനാകുന്നില്ല, സജിനെ ചേർത്ത് പിടിച്ച് ഷഫ്ന;നിങ്ങളുടെ പ്രണയം കണ്ടാൽ ആർക്കായാലും അസൂയ തോന്നിപ്പോകും എന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

Advertisement