അച്ഛന്റെ സ്ഥാനത്ത് കാണുന്ന ആളുമായി ചെയ്യേണ്ട ആവശ്യം ഉണ്ടോ: തന്നേയും ദിലീപിനേയും ചേർത്ത് ഗോസിപ്പ് പറഞ്ഞവർക്ക് ചുട്ട മറുപടിയുമായി നടി നമിത പ്രമോദ്

17

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപുമായി ചേർത്ത് തനിക്കെതിരേ ഉയരുന്ന ഗോസിപ്പിന് ചുട്ട മറുപടിയുമായി നടി നമിത പ്രമോദ് രംഗത്ത് . ഒരു മാഗസിനിൽ നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

ഗോസിപ്പുകളൊക്കെ ഇടയ്ക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതൽ ഗോസിപ്പ്് കേട്ടിട്ടുള്ളത്. പല സ്റ്റോറികളും വായിക്കുമ്പോൾ ഞാൻ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകൾ മീനാക്ഷിയും തമ്മിൽ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ.

Advertisements

പിന്നെ ഞാനൊക്കെ വിചാരിച്ചാൽ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവർക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേൽ ഇന്ത്യയിൽ ആൺ പിള്ളേർക്ക് ഇത്രക്ക് ക്ഷാമമോ.

പിന്നെ എനിക്ക് ഡേറ്റിങ് നടത്തണം എങ്കിൽ ഒരാളെ കിട്ടാൻ ആണോ ബുദ്ധിമുട്ട്, അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്റെ അച്ഛന്റെ സ്ഥാനത്ത് കാണുന്ന ആളുമായി ചെയ്യേണ്ട ആവശ്യം ഉണ്ടോ, അപ്പോൾ കേരളത്തിലോ അല്ലെങ്കിൽ ഇന്ത്യയിലോ ആണുങ്ങൾക്ക് ഇത്രക്കും ക്ഷാമം ഉണ്ടോ, കഥകൾ ഉണ്ടാക്കുന്നവർ ആളുകൾ വിശ്വാസം ഉണ്ടാകുന്ന രീതിയിൽ ഉണ്ടക്കാൻ പാടില്ലേ” ഇത്തരത്തിൽ ആണ് നമിത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചത്.

അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകൾ ഇറക്കുന്നവർ കുറച്ച് കോമൺസെൻസ് കൂടി കൂട്ടി ചേർത്ത് കഥ ഉണ്ടാക്കണം. നമിത പറയുന്നു. മലയാള സിനിമയിലെ യുവ നടിമാരിൽ തിരക്കേറിയ ഒരാൾ ആണ് നമിത പ്രമോദ്, ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷത്തിൽ കൂടിയാണ് നമിത അഭിനയ ലോകത്ത് എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയിത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ആണ് നമിതയുടെ ആദ്യ നായിക വേഷം.

ദിലീപ് നായികയായി സൗണ്ട് തോമ, വില്ലാളി വീരൻ, ചന്ദ്രേട്ടൻ എവിടെയാ, കമ്മര സംഭവം, റിലീസ് ചെയ്യാൻ ഇരിക്കുന്ന പ്രൊഫസർ ഡിങ്കൻ എന്നീ ചിത്രങ്ങളിലും നമിത നായികയായി എത്തിയിട്ടുണ്ട്

Advertisement