ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലൻ; വെബ് സീരിസ് വരുന്നു

15

മലയാളിയായ ബോളിവുഡ് താരസുന്ദരി വിദ്യാ ബാലൻ നായികയായി ഒരു വെബ് സീരിസ് വരുന്നു. ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാ ഗാന്ധിയായിട്ടാണ് വിദ്യാ ബാലൻ ചിത്രത്തിൽ അഭിനയിക്കുക. റിതേഷ് ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisements

സാഗരിക ഘോസെ എഴുതിയ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരിസ് ഒരുക്കുന്നത്. പുസ്തകം സിനിമയാക്കാനുള്ള അവകാശം നേരത്തെ വിദ്യാ ബാലൻ നേരത്തെ സ്വന്തമാക്കിയിരുന്നു.

ആദ്യമായി ഒരു വെബ് സീരിസ് ചെയ്യുകയാണ്. നിരവധി തയ്യാറെടുപ്പുകൾ നടത്തേണ്ട വർക്കാണ്. ഇനി അധികം കാലം ആവശ്യമില്ലെന്നു വിചാരിക്കുന്നു വെബ് സീരിസിൽ അഭിനയിക്കുന്നതിനെ കുറിച്ച് വിദ്യാ ബാലൻ പറയുന്നു.

അതേസമയം വിദ്യാ ബാലൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം മിഷൻ മംഗൾ ആണ്. ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞയായിട്ടാണ് വിദ്യാ ബാലൻ ചിത്രത്തിൽ അഭിനയിച്ചത്.

Advertisement