അയാൾ ആദ്യം എന്റെ പുറകിൽ കേറിപിടിച്ചപ്പോൾ അബദ്ധത്തിലാവാം എന്ന് കരുതി, എന്നാൽ വീണ്ടും പിടിച്ചപ്പോൾ ചെയ്തത് ഇങ്ങനെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി തപ്സി

142

ചലച്ചിത്ര നടി, മോഡൽ, എന്നീ നിലകളിൽ പ്രശസ്തയായ താരസുന്ദരിയാണ് തപ്‌സി പാനു. ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ബ്യൂട്ടിഫുൾ സ്‌കിൻ എന്നീ പുരസ്‌കാരങ്ങൾ നേടിയ മോഡൽകൂടിയാണ് തപ്‌സി. സിനിമാ രംഗത്തേക്ക് വരുന്നതിന് മുൻപ് സോഫ്റ്റ് വെയർ പ്രൊഫഷണലിസ്റ്റായിരുന്നു.

ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആടുകളം എന്ന തമിഴ് ചിത്രത്തിലെ അഭിനയം ഏറെ പ്രശസ്തി നേടി കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചഷ്മെ ബഡ്ഡൂർ എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയെങ്കിലും വാണിജ്യപരമായി ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഈ ചിത്രത്തിലെ താപ്സിയുടെ അഭിനയം നീരജ് പാണ്ഡെയുടെ ബേബിയിലേക്കും അനിരുദ്ധാ റോയ് ചൗധരിയുടെ പിങ്കിലെക്കുമെത്തിച്ചു.

Advertisements

പിന്നീട് നടിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഗ്ലാമർ ലോകത്തും അഭ്രപാളിയിലും ഒരു പോലെ തിളങ്ങാൻ കഴിയുന്നുവെന്നതാണ് ഈ ഓൾറൗണ്ടർ താരത്തിന്റെ പ്രത്യേകത. പല പ്രമുഖ ഉത്പന്നങ്ങളുടെയും മോഡൽ കൂടിയാണ് തപ്‌സി പാനു ഇപ്പോൾ.

മലയാള സിനിമയിലും തപ്‌സി നായികയായി അഭിനയിച്ചിട്ടുണ്ട്. സോഹൻ സംവിധാനം ചെയ്ത ഡബിൾസിലാണ് അഭിനയിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന തപ്സി മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്.

താരത്തിന്റെ ഹോട് ഫോട്ടോ ഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
സിനിമയിൽ സജീവമാകുന്നതിന് മുൻപേ ഒരു ബസ് യാത്രയിൽ തനിക്ക് ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് തപ്സി ഇപ്പോൾ. ഒരു പ്രമുഖ റേഡിയോ പരിപാടിയിൽ അഥിതിയായി എത്തിയപ്പോളാണ് താരം ഇ കാര്യം വെളിപ്പെടുത്തിയത്.

ഗുരുദ്ധ്വാരിലേക്ക് യാത്ര ചെയ്യുമ്പോൾ തന്നെ ഒരാൾ കടന്ന് പിടിച്ച കാര്യമാണ് ഞെട്ടലോടെ താരം പങ്കുവെച്ചത്. ആദ്യം തന്റെ പുറകിൽ അയാൾ പിടിച്ചെന്നും അറിയാതെ കൈ തട്ടിയതാകാം എന്ന് കരുതി ക്ഷമിച്ചെന്നും എന്നാൽ പിന്നീട് അയാള് ഒരിക്കൽ കൂടി പുറകിൽ പിടിച്ചു ഇത്തവണ ബസിൽ കിടന്ന് ബഹളം വെച്ച് അയാളുടെ കൈ പിടിച്ച് തിരിച്ചു.

ശക്തമായ ഭാഷയിൽ തന്നെ താൻ അന്ന് പ്രതികരിച്ചെന്നും രംഗം വഷളാകുന്നു എന്ന് കണ്ടപ്പോൾ ബസ് നിർത്തിച്ച ശേഷം അയാൾ ഓടി പോയെന്നും തപ്സി പറയുന്നു. അതേ സമയം സിനിമയിലെത്തിയ ആദ്യ കാലങ്ങളിൽ തന്നെ വെറും ഗ്ലാമർ താരമായി മാത്രമേ കണ്ടിന്നിരുന്നുള്ളുവെന്നും എന്നാൽ ഇപ്പോൾ തനിക്ക് ശക്തമായ സ്ത്രീകഥാപാത്രങ്ങളും ലഭിക്കുന്നുണ്ടെന്നും തപ്‌സി പാനു വ്യക്തമാക്കുന്നു.

തന്റെ ആദ്യ സിനിമയിലെ രംഗം സൂചിപ്പിച്ചു കൊണ്ടായിരുന്നു തപ്‌സി ഇക്കാര്യം വ്യക്തമാക്കിയത്. നായികയുടെ ശരീരത്തിന്റെ പിൻ ഭാഗത്ത് നായകൻ തേങ്ങ ഉപയോഗിച്ച് എറിയുന്ന രംഗമുണ്ടായിരുന്നു. എന്നാൽ ആ രംഗത്തിന്റെ ആവശ്യത്തേയോ അർത്ഥത്തേയോ തനിക്ക് മനസിലായില്ലെന്ന് തപ്‌സി പറയുന്നു. പക്ഷെ ശ്രീദേവിയടക്കമുള്ള നായകമാരെ ലോഞ്ച് ചെയ്തയാളായിരുന്നു സംവിധായകൻ റാവു എന്നും അതിനാൽ മറുത്ത് പറഞ്ഞിട്ട് കാര്യമില്ലായിരുന്നുവെന്നും തപ്‌സി തുറന്നടിക്കുന്നു.

Advertisement