ആളുകളെ കാണിക്കാൻ ഫേസ്ബുക്കിലല്ല സംഘടനയിലാണ് പരാതികൾ അറിയിക്കേണ്ടത്, പാർവതി തിരുവോത്ത് ചെയ്ത രീതി തെറ്റായിപ്പോയെന്ന് നടൻ ബാബുരാജ്

202

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു നടത്തിയ ഒരു പ്രസ്താവന വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞ പ്രസ്താവനയാണ് വിവാദമായത്.

അമ്മയുടെ നേതൃത്വത്തിൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നടി ഭാവനയെ അഭിനയിപ്പിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് നടിയെ മരിച്ച ആളുമായി താരതമ്യം ചെയ്തു എന്ന് ആരോപിച്ചു നടി പാർവ്വതി തിരുവോത്താണ് ആദ്യം രംഗത്ത് വന്നത്. ഇടവേള ബാബുവിനെ പരസ്യമായി വിമർശിച്ചുകൊണ്ട് പാർവതി ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തു.

Advertisements

അമ്മ സംഘടനയിൽ നിന്ന് നടി പാർവതി രാജിവെക്കുകയും ചെയ്തു. പാർവതിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ചിലർ പാർവതിക്കെതിരെ രൂക്ഷ വിമർശനവും നടത്തിയിരുന്നു. അതിനെ തുടർന്ന് നിരവധി ചർച്ചകളും കോലാഹലങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

പ്രമുഖരും സാധാരണക്കാരുമായി നിരവധി പേരാണ് ഇടവേള ബാബുവിനെതിരെ പ്രതിഷേധമറിയിക്കുന്നത്.
എന്നാൽ ഈ സംഭവത്തിൽ നടൻ ബാബുരാജ് നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. അമ്മ സംഘടന എക്‌സിക്യൂട്ടീവ് അംഗമാണ് ബാബുരാജ്.

വിവാദങ്ങളെ കുറിച്ചുള്ള ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ’

സംഘടനയുമായി ബന്ധപ്പെട്ട പരാതികൾ സംഘടനയിലാണ് അറിയിക്കേണ്ടത്. അല്ലാതെ ആളുകളെ കാണിക്കാൻ ഫേസ്ബുക്കിൽ ഇട്ടാൽ നടപടി ഉണ്ടാകില്ല. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശവും നടി പാർവതിയുടെ താരസംഘടനയിൽ നിന്നുള്ള രാജിയെ കുറിച്ചുമുള്ള വിവാദത്തിൽ എത്രയും പെട്ടന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരും. ട്വന്റി 20 സിനിമയുടെ തുടർച്ചയെ കുറിച്ച് ചാനലിൽ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി എന്നായിരുന്നു ഇടവേള ബാബു ഞങ്ങളോട് പറഞ്ഞത്.

നിലവിൽ തീരുമാനിച്ച സിനിമ ട്വന്റി 20യുടെ തുടർച്ചയല്ല. പല സിനിമകളിലും അമ്മയുടെ അംഗങ്ങളല്ലാത്ത അഭിനേതാക്കൾ ഉണ്ട്. അമ്മ നടത്തിയ ഷോകളിൽ പോലും ഇത്തരത്തിൽ അഭിനേതാക്കൾ പങ്കെടുത്തിട്ടുണ്ട്. ആരൊക്കെ അഭിനയിക്കും ഇല്ല എന്നത് പൂർണ്ണമായും നിർമ്മാതാവിന്റെയോ അല്ലെങ്കിൽ സംവിധായകന്റെ വിവേചനാധികാരമാണ്. നടിയെ മുറിവേൽപ്പിക്കാൻ ഉദ്ദേശിച്ചുളളതാണ് ഇടവേള ബാബുവിന്റെ പരാമർശം എങ്കിൽ അത് തെറ്റും അംഗീകരിക്കാനാകാത്തതും ആണെന്നാണ് തങ്ങൾ കരുതുന്നത്.

ഞങ്ങൾക്ക് പരാതി ലഭിച്ചാൽ മാത്രമേ ഞങ്ങൾക്ക് നടപടിയെടുക്കാൻ കഴിയൂ. ഫേസ്ബുക്കിൽ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം പാർവതി അമ്മയുടെ പ്രസിഡന്റിന് പരാതി നൽകിയിരുന്നെങ്കിൽ ഞങ്ങൾ തീർച്ചയായും നടപടിയെടുക്കുമായിരുന്നു എന്നും ബാബുരാജ് വ്യക്തമാക്കി.

Advertisement