അച്ഛനും അമ്മയും നിർബദ്ധിച്ചട്ടാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്, ഒരിക്കലും സിനിമ വിട്ടുപോകാൻ മനസില്ലായിരുന്നു, പക്ഷേ: തുറന്നു പറഞ്ഞ് നവ്യാ നായർ

641

ഇഷ്ടം എന്ന സിനിമയിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ സഹോദരിയായി എത്തി മലയാളികൾക്കു ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറിയ താരമാണ് നടി നവ്യാ നായർ. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന സമയത്ത് ആയിരുന്നു താരത്തിന്റെ വിവാഹം.

അതിന് പിന്നാലെ സിനിമയിൽ നിന്നും ഇടവേള എടുത്ത നവ്യ സിനിമ വിടാൻ താൻ ഒട്ടും തയാറായിരുന്നില്ല എന്നു തുറന്നു പറയുകയാണിപ്പോൾ. ഒരിക്കലും സിനിമ വിട്ടുപോകാൻ മനസുകൊണ്ട് തയ്യാറായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിർബദ്ധത്തിനാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്.

Advertisements

എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭർത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാൽ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത് എന്നാണ് നവ്യ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞത്.

പെണ്ണു കാണലിനിടെ ഭർത്താവ് സന്തോഷ് അഭിനയത്തെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോൾ നീ വളരെ ടാലന്റട് ആണ്, ആ കഴിവ് ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഒരുപാട് ആശ്വാസമായി എന്നും നവ്യ കൂട്ടിച്ചേർത്തു.

അതേ സമയം നീണ്ട ഇടവേളക്ക് ശേഷം മിനിസ്‌ക്രീൻ അവതാരകയായി തിരിച്ചെത്തിയ നവ്യ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഇപ്പോൾ.
ഡാൻസും മറ്റുമായി തിരക്കിലായിരുന്ന താരം അഭിനയ രംഗത്തേക്ക് തിരികെ എത്തിയ താരം അഭിനയിച്ച പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കവെയാണ് ലോക്ക്ഡൗൺ നിലവിൽ വന്നത്.

Advertisement