19 വയസ്സുള്ളപ്പോൾ ആ വിവാഹം കഴിച്ചത് തെറ്റായി പോയി, രണ്ടാമത്തെ ബന്ധവും പിരിഞ്ഞപ്പോൾ തകർന്നു പോയി; ശാന്തി കൃഷ്ണ

187

മലയാളികൾക്ക് വർഷങ്ങളായി പ്രിയപ്പെട്ട താരമാണ് നടി ശാന്തി കൃഷ്ണ. നിരവധി സിനിമകളിൽ അഭിനയിച്ച താരം ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമാണ്. നായിക വേഷത്തിൽ നിന്നും അമ്മ വേഷത്തിലാണ് താരം ഇപ്പോൾ സിനിമകളിൽ നിറഞ്ഞു നിൽക്കുന്നത്.

Advertisements

എന്നാൽ സിനിമയിൽ തിളങ്ങിയെങ്കിലും ജീവിതത്തിലെ പല തീരുമാനങ്ങളും പരാജയപെട്ടുവെന്ന് വെളിപ്പെടുത്തുകയാണ് താരം. രണ്ടാം വിവാഹവും തകർന്നപ്പോൾ താൻ തകർന്നു പോയെന്നും എല്ലാ കാര്യങ്ങളിലും സ്വന്തമായി തീരുമാനം എടുക്കുന്ന രീതിയാണ് എന്നും താരം പറയുന്നു.

Also Read
ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ നൽകിയ ഉപദേശമാണ് എന്റെ ജീവിതം മാറ്റിയത്: ദിലീപ് പറഞ്ഞത് കേട്ട് അതിശയിച്ച് ആരാധകർ

എന്നാൽ എടുത്ത പല തീരുമാനങ്ങളും പരാജയപ്പെട്ടപ്പോൾ മറ്റുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നത് ആണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹൃദയം കൊണ്ടാണ് പലപ്പോഴും തീരുമാനമെടുത്തതെന്നും അതുകൊണ്ടാകാം പലതും പരാജയമായത്.

മക്കളാണ് തന്റെ കരുത്തും ഭാഗ്യമെന്നും ശാന്തി കൃഷ്ണ പറയുന്നു. എന്നാൽ തനിക്ക് 19 വയസ്സുള്ളപ്പോൾ നടന്ന വിവാഹം പരാജയമായിരുന്നു. ശ്രീനാഥുമായി സിനിമയിൽ അഭിനയിച്ച സമയത്തായിരുന്നു പ്രണയിത്തിൽ ആയതും വിവാഹം കഴിച്ചതും.

ഇപ്പോൾ അത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം പറയുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ പല അവസരങ്ങളും ലഭിച്ചെങ്കിലും ശ്രീനാഥ് തന്നെ വിട്ടില്ലന്നും എന്തിനാണ് അഭിനയിക്കാൻ പോകുന്നതെന്ന ചോദ്യം കാരണമാണ് സിനിമ ജീവിതം അവസാനിപ്പിച്ചതെന്നും ശാന്തി കൃഷ്ണ പറഞ്ഞിരുന്നു.

പത്തൊൻപതാം വയസ്സിൽ പ്രണയം എന്ന വികാരത്തോട് വല്ലാത്ത ഒരു കൗതുകമായിരുന്നു അത്, പക്വതയോടെ ഒന്നും ചിന്തിക്കാനുള്ള പ്രായമില്ല. പന്ത്രണ്ടു വർഷത്തിനു ശേഷമുള്ള ജീവിതത്തിൽ നിന്ന് ശ്രീനാഥ് പോയപ്പോൾ അത് വലിയ ഷോക്കായിരുന്നുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

Also Read
ദിലീപേട്ടൻ പറഞ്ഞു എന്റെ മൂക്കിലെന്തോ ഇരിക്കുന്നെന്ന്, ഒന്ന് ചൊറിഞ്ഞ് നോക്കിയത് അദ്ദേഹത്തിന്റെ മുഖത്ത്, പിന്നെ നടന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവം: വെളിപ്പെടുത്തി നവ്യാ നായർ

രണ്ടാം വിവാഹത്തിന്റെ വേരിപിരിയലും മാനസികമായി വല്ലാതെ ഉലച്ചിരുന്നു. പതിനെട്ടു വർഷത്തെ ദാമ്പത്യമായിരുന്നു അത്. മലയാള സിനിമാ പ്രേക്ഷകർ തരുന്ന സ്‌നേഹവും പ്രോത്സാനവും വളരെ വലുതാണ്, ഷീല ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്നെ വിളിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഒരുപാട് സുഹൃത്തുക്കളുടെ പിന്തുണയും തനിക്കൊപ്പമുണ്ടെന്നു ശാന്തി കൃഷ്ണ പറയുന്നു.

Advertisement