നയൻതാര ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ഇങ്ങനെ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

45

തിരുവല്ല സ്വദേശിനിയായ മലയാളി നടി നയൻതാര ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ്. മലയാളത്തിൽ നിന്ന് ആരംഭിച്ച താരം പിന്നീട് തെന്നിന്ത്യയുടെ സ്വപ്ന സുന്ദരിയായി മാറുകയായിരുന്നു. 2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിനോടൊപ്പമാണ് നയൻതാര ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

Advertisements

പിന്നീട് മലയാളത്തിൽ നിന്നും അന്യഭാഷ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു താരം. കഴിഞ്ഞ പതിനാറ് വർഷമായി സിനിമ മേഖലയിൽ സജീവമാണ് താരം. ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങൾ ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനു മുൻപ് തന്നെ മിനിസ്‌ക്രീനിൽ താരം തന്റെ സാന്നിധ്യമറിച്ചിരുന്നു. ഇപ്പോഴിതാ നയൻതാരയുടെ പഴയകാല വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ചമയം എന്ന പരിപാടിയിൽ അവതാരികയായിട്ടായിരുന്നു താരം ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഒരു സിനിമ കഥ പോലെയാണ് നയൻതാരയുടെ ജീവിതം. ചാർട്ടേഡ് അക്കൗണ്ട് ആകാൻ കൊതിച്ച തിരുവല്ലക്കാരി ഡയാന മറിയം എന്ന പെൺകുട്ടിയെ കാത്തിരുന്നത് സിനിമ എന്ന കളർഫുൾ ലോകമാണ്.

1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു താരത്തിന്റെ ജനനം. മനസ്സിനക്കരെ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. ജയറാമിനോടൊപ്പമാണ് കരിയർ ആരംഭിച്ചതെങ്കിലും, മമ്മൂട്ടിയ്‌ക്കൊപ്പമാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകളിൽ നയൻതാര പ്രത്യക്ഷപ്പെട്ടത്. തമിഴിൽ ദളപതി വിജയിയുടെ നായികയായി നയൻസ് എത്തി ബിഗിൽ ഇപ്പോൾ തീയ്യറ്ററുകളിൽ 300 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്.

Advertisement