Home Entertainment Celebrities

ലോകം മുഴുവൻ ഭയന്നിരിക്കുമ്പോൾ ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ നാണമില്ലേ: അർച്ചന സുശീലനെ തേച്ചൊട്ടിച്ച് ആരാധകർ

551

വർഷങ്ങളായി മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടിമാരിൽ ഒരാളായി മനസ്സിൽ കയറികൂടിയ താരമാണ് നടി അർച്ചന സുശീലൻ. ഇതിനോടകം തന്നെ നിരവധി സീരിയലുകളിൽ അഭിനയിച്ചു കഴിഞ്ഞ അർച്ചന സുശീലന് ആരാധകരും ഏറെയാണ്.

സീരിയലുകളിലെ സ്ഥിരം കണ്ണീർ നായികമാരിൽ നിന്നും വ്യത്യസ്തമായി വില്ലത്തി വേഷങ്ങൾ ആണ് താരം കൂടുതലും ചെയ്തിരുന്നത്. എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറി എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അർച്ചന മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്.

Advertisements

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഇന്നും അർച്ചനയെ കാണുമ്പോൾ ഗ്ലോറി എന്ന കഥാപാത്രത്തെ ആണ് ഓർമ്മ വരിക. അത്രയേറെ ആ കഥാപാത്രം പ്രേക്ഷക മനസുകളെ സ്വാധീനിച്ചിരുന്നു. നെഗറ്റീവ് റോൾ ആണെങ്കിലും പോസിറ്റീവ് റോൾ ആണെങ്കിലും നന്നായി അവതരിപ്പിച്ചാൽ ആരാധകരെ സ്വന്തമാക്കാൻ കഴിയുമെന്ന് അർച്ചന തെളിയിച്ചിരുന്നു.

ഇപ്പോഴും താരം നെഗറ്റീവ് കഥാപാത്രങ്ങളെയാണ് കൂടുതലായും അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ആണ് അർച്ചന ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് എതിരെ ഇപ്പോൾ വിമർശനങ്ങൾ ഉയർന്നു വരികയാണ്.

താൻ സ്വന്തമായി പാകം ചെയ്ത ദം ബിരിയാണിയുമായുളള ചിത്രം പങ്കുവെച്ചു കഴിഞ്ഞ ദിവസം താരം എത്തിയിരുന്നു. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. അതിനു ശേഷം ബിരിയാണി കഴിച്ചിട്ട് ദിയ സനയുമായി കൈകഴുകുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.

ഈ ചിത്രം പോസ്റ്റ് ചെയ്തതിനു ശേഷം കടുത്ത വിമർശനങ്ങൾ ആണ് താരത്തിന് നേരിടേണ്ടി വന്നത്. ലോകം മുഴുവൻ കൊറോണ വൈറസ് പോലെയുള്ള ഒരു വിപത്തിനെ ഭയന്നിരിക്കുമ്പോൾ ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ നാണമില്ലേ എന്നാണ് വിമർശകർ അർച്ചനയ്ക്ക് നേരെ ഉന്നയിച്ചത്.

നിങ്ങൾ ഈ ചെയ്യുന്നത് വളരെ തെറ്റായ പ്രവർത്തിയാണ്, നിങ്ങൾ ചെയ്യുന്നത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നൊക്കെയാണ് ഈ ചിത്രത്തിന് താഴെ ലഭിക്കുന്ന കമെന്റുകൾ. നിരവധി കമെന്റുകൾ ആണ് താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ അർച്ചന ഒരുക്കം അല്ലായിരുന്നു. വിമർശകർക്ക് അതിന്റെ രീതിയിൽ തന്നെ അർച്ചന തിരിച്ചു മറുപടിയും കൊടുത്തിരുന്നു.

Advertisement