പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ കല്യാണം, കണ്ടാൽ എന്റെ സഹോദരിയെ പോലെയാണ്, എല്ലായിടത്തും ഉമ്മിയാണ് എന്നെ കൊണ്ട് പോകുന്നത്, പറയുന്നവർ പറയട്ടെ എന്നാണ് ഉമ്മി പറഞ്ഞത്: അൻഷിത

2153

മലയാളി കുടുംബ പ്രേക്ഷകർക്കായി നിരന്തരം ജനപ്രിയ സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലിൽ 2021 ൽ സംപ്രേക്ഷണം ആരംഭിച്ച് ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത പരമ്പരയാണ് കൂടെവിടെ എന്ന സീരിയൽ. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ.

പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്‌നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു. പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സൂര്യ. പ്രമുഖ മോഡലും നടിയുമായ അൻഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അൻഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. അഭിനയത്തിന്റെ തുടക്കകാലത്ത് കുടുംബത്തിൽ നിന്നും തനിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല എന്ന് അടുത്തിടെ അൻഷിത പറഞ്ഞിരുന്നു.

Also Read
നടിമാര്‍ക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും പുത്തന്‍ മാതൃകയായി നടി ഗൗരി കൃഷ്ണ; സ്വന്തം വിവാഹത്തിന് എടുക്കുന്നത് ഇമിറ്റേഷന്‍ ആഭരണങ്ങള്‍!

തന്റെ ഉമ്മിയും സഹോദരനും മാത്രമാണ് തന്നെ പിന്തുണച്ചിരുന്നതെന്നും ബാക്കിയെല്ലാവർക്കും അഭിനയത്തോട് എതിർപ്പായിരുന്നു എന്നുമാണ് അൻഷിത പറയുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു അൻഷിതയുടെ തുറന്നു പറച്ചിൽ.

അഭിനയത്തിലേക്ക് വരാൻ എല്ലാ പിന്തുണയും നൽകിയത് ഉമ്മിയാണ്. പിന്നെ എന്റെ സഹോദരനും. ടിവിയിൽ എന്നെ കാണുന്നത് അവർക്ക് ഒരുപാട് സന്തോഷമാണ്. എല്ലായിടത്തും ഉമ്മിയാണ് എന്നെ കൊണ്ട് പോകുന്നതും സഹായിക്കുന്നതും. തുടക്ക കാലത്ത് കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. ഇതിന്റെ ആവശ്യം എന്താണ് എന്നൊക്കെ ചോദിച്ചവർ ഉണ്ടെന്നും അൻഷിത പറയുന്നു.

അതൊന്നും മൈൻഡ് ചെയ്യണ്ട എന്നും പറയുന്നവർ പറഞ്ഞിട്ട് പോകട്ടെ എന്നും ഉമ്മിയാണ് പറഞ്ഞത്. വളരെ ചെറിയ പ്രായത്തിൽ വിവാഹം ചെയ്ത ആളാണ് എന്റെ ഉമ്മി. പതിമൂന്നാം വയസിൽ ആയിരുന്നു ഉമ്മിയുടെ വിവാഹം. ഉമ്മിയേയും േെന്നയും കണ്ടാൽ സഹോദരിമാർ ആണെന്നേ പറയു. ഉമ്മി നന്നായി പാചകം ചെയ്യും. അന്ന് നമുക്കൊപ്പം ഇല്ലാതിരുന്ന പലരും ഇന്ന് ഉണ്ട് അതാണ് മാറ്റം. അന്ന് ആരും ആവശ്യമുള്ളതൊന്നും തന്നിരുന്നില്ല.

ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പാഴാണ് വാപ്പിയും ഉമ്മിയും ഡിവോഴ്സ് ആയത്. എനിക്കൊരു സഹോദരനുണ്ട്. അതിനു ശേഷം വാപ്പി വേറെ വിവാഹം കഴിച്ചു. ഉമ്മി പിന്നീട് കല്യാണം കഴിച്ചില്ല. ദുബായിലായിരുന്നു ഉമ്മിക്ക് ജോലി. ഉമ്മി വിദേശത്ത് ആയിരുന്നതിനാൽ ഉമ്മിയുടെ ഉമ്മയാണ് കുട്ടിക്കാലത്ത് ഞങ്ങളെ നോക്കിയിരുന്നത്. ഉമ്മിയും ഇപ്പോൾ നാട്ടിലുണ്ട്.

ഞാൻ അഭിനയരംഗത്തേക്കു വരണം, ശ്രദ്ധിക്കപ്പെടണം എന്നൊക്കെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ ഉമ്മിയാണ്. ഞാൻ ഈ ഫീൽഡിലേക്കു വരണം എന്നു പോലും ആഗ്രഹിച്ച ആളല്ല. വന്ന ശേഷം, പതിയെപ്പതിയെയാണ് ഞാൻ ഈ കരിയർ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഇപ്പോൾ ജീവിതം ഇതിലാണ്.

ഇന്ന് പലരും സ്‌നേഹം ഒരുപാട് നൽകുന്നുണ്ട്. പക്ഷെ അതിന്റെ സമയം ഒക്കെ എന്നോ കഴിഞ്ഞു പോയി. എല്ലാവരോടും ഞാനിപ്പോൾ ഹായ്, ബൈ പറയുകയാണെന്നും അൻഷിത പറയുന്നു. കൂടെവിടെയിൽ അൻഷിതയുടെ നായകനായി വേഷമിടുന്ന ബിബിനെ കുറിച്ചും അൻഷിത അഭിമുഖത്തിൽ സംസാരിച്ചിരുന്നു.

Also Read
ലാലേട്ടന്റെ കൂടെയാണ് എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി, ആ എക്സൈറ്റ്മെന്റ് എപ്പോഴാ മാറിയതെന്ന് അറിയില്ല: അനുഭവം വെളിപ്പെടുത്തി അന്ന രാജൻ

ആൽബങ്ങളും ഷോർട്ട് ഫിലിമുകളും ചെയ്യുന്ന കാലം മുതൽ തന്നെ ബിബിൻ ചേട്ടനെ എനിക്കറിയാം. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ മൂന്നാല് വർഷമായി പരിചയപ്പെട്ടിട്ട്. പുള്ളിയുടെ കൂടെ ഞാൻ ഭയങ്കര കംഫർട്ടബിളാണ്. ഞാൻ മാത്രമല്ല, ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും ഇത് തന്നെയാണ് പറയാറുള്ളത്.

ചിലപ്പോഴൊക്കെ അദ്ദേഹം നമുക്ക് സജഷൻസ് തരും. റോമൻഡിക് സീനുകൾ ആണെങ്കിലും എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരും. സൂര്യയുടെ പെർഫോമൻസിന്റെ എല്ലാ ക്രെഡിറ്റ്‌സും സംവിധായകനും ബിബിൻ ചേട്ടനും ഉള്ളതാണ്. അൻഷിത കൂട്ടിച്ചേർത്തു. കൂടെവിടെ എന്ന പരമ്പരയിൽ ഋഷി എന്ന കഥാപാത്രത്തെയാണ് ബിബിൻ അവതരിപ്പിക്കുന്നത്.

അതേ സമയം അടുത്തിടെ അൻഷിതയെ ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസങ്ങളിൽ ചില വിവാദങ്ങളും ഉണ്ടായിരുന്നു. നടി അഭിനയിക്കുന്ന തമിഴ് ചാനലിലെ നായകനുമായി താരത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ആ നടന്റെ ഭാര്യ രംഗത്ത് എത്തിയത് ആയിരുന്നു വിവാദങ്ങൾക്ക് തുടക്കം.

Advertisement